ടെക്നോളജി വന്നു, പണിക്കാർക്ക് മുട്ടൻ പണികിട്ടി
Wednesday, January 11, 2017 4:12 AM IST
എല്ലാവരും സ്വന്തം കാര്യം എളുപ്പത്തിലാക്കാൻ സാങ്കേതികവിദ്യയുടെ പിന്നാലെ ഓടുകയാണ്. സ്വിച്ച് അമർത്തിയാൽ ഫാൻ, ലൈറ്റ്, കംപ്യൂട്ടർ... സാങ്കേതികവിദ്യയുടെ വളർച്ച മനുഷ്യജീവിതത്തിൽ കൊണ്ടുവന്ന മാറ്റം വിവരണാതീതമാണ്. എന്നാൽ, ഇന്നിതാ സംഭവം തിരിച്ചുകടിക്കാൻ തുടങ്ങിയിരിക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസാണ് പുതിയ വില്ലൻ. കാര്യങ്ങൾ എല്ലാം മൂപ്പർ ചെയ്തോളും. നമ്മൾ ചുമ്മാതിരുന്നാൽ മതി. കാര്യങ്ങൾ എളുപ്പമായല്ലോ!

അതെ, കാര്യങ്ങൾ എളുപ്പമായി; കമ്പനി ഉടമകൾക്ക്. ജീവനക്കാരുടെ ആവശ്യമില്ലല്ലോ. തൊഴിലാളി സമരമില്ല, ശമ്പളം, അലവൻസ് തുടങ്ങിയ ബുദ്ധിമുട്ടുകളുമില്ല. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്വയം പണിയെടുത്തോളും. ഇതെങ്ങനെ ശരിയാവും. അങ്ങനെയങ്ങ് ജീവനക്കാരെ പിരിച്ചുവിടാൻ പറ്റുമോ പറ്റും. ജപ്പാനിലെ ഇൻഷ്വറൻസ് കമ്പനി കഴിഞ്ഞ ദിവസം പിരിച്ചുവിട്ടത് 34 പേരെയാണ്.

അല്ല ഈ സോഫ്റ്റ്വെയർ വാങ്ങാൻ കാശു വേണ്ടേ! അതാത് സമയത്ത് അപ്ഡേറ്റ് ചെയ്യേണ്ടേ!് ഇതൊക്കെ ചെലവല്ലേ എന്നൊക്കെ കരുതിയാലും ചെലവിൽ വലിയ വ്യത്യാസമുണ്ട്. പക്ഷേ, എങ്ങനെ കൂട്ടിയാലും കിഴിച്ചാലും ഹരിച്ചാലും ഗുണിച്ചാലും അതു കമ്പനിക്കു ലാഭമായേ വരൂ. ഇനി എന്തു വേണം!
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.