മക്കളുടെ ഡാൻസ് പ്രകടനം കണ്ട് അന്തംവിട്ട് ബോളിവുഡ് താരങ്ങൾ
Wednesday, January 11, 2017 9:55 AM IST
ആരാധകലക്ഷങ്ങൾക്ക് ഇവർ ബോളിവുഡ് മെഗാ താരങ്ങളും സുപ്പർ താരങ്ങളുമൊക്കെയായിരിക്കും എന്നാൽ ഈ താരങ്ങളുടെ കുരുന്നുകൾക്ക് അവർ തങ്ങളുടെ പ്രിയപ്പെട്ട പപ്പയും മമ്മിയും മാത്രമാണ്.

പറഞ്ഞുവരുന്നത് ബോളിവുഡ് താരങ്ങളായ ആമിർ ഖാനെക്കുറിച്ചും ഐശ്വര്യ– അഭിഷേക് ബച്ചൻ ദമ്പതികളെക്കുറിച്ചുമാണ്. സിനിമാ ജീവിതത്തിന്റെ തിരക്കുകളെല്ലാം മാറ്റിവച്ച് തങ്ങളുടെ പൊന്നോമനകളുടെ കലാപ്രകടനം കാണാൻ സ്കുളിലെത്തിയ ഈ മൂന്ന് ബോളിവുഡ് താരങ്ങളും അവരുടെ കുഞ്ഞുങ്ങളുടെ ഡാൻസ് പ്രകടനവുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചാവിഷയം.

ഐശ്വര്യ–അഭിഷേക് ദമ്പതികളുടെ മകൾ ആരാധ്യയും ആമിറിന്റെ ഇളയ മകൻ ആസാദ് റാവു ഖാനും ഒരു സ്കൂളിലാണ് പഠിക്കുന്നത്. ആരാധ്യയും ആസാദും പഠിക്കുന്ന ധീരുഭായി അംബാനി ഇന്റർനാഷണൽ സ്കൂളിലെ വാർഷികദിന ചടങ്ങിനെത്തിയ താരങ്ങൾ സ്കൂളിലെ കുട്ടികളുടെ കലാപരിപാടികൾ ആസ്വദിക്കാനും സമയം കണ്ടെത്തിയിരുന്നു.

അടുത്തതായി ഡാൻസിനായി വേദിയിലെത്തിയ കുരുന്നുകളെ കണ്ട് മൂന്ന് ബോളിവുഡ് താരങ്ങളും ഞെട്ടി. തങ്ങളുടെ വീട്ടിൽ കൊഞ്ചിക്കുഴയുന്ന ആരാധ്യയയും ആസാദും ഒരേ വേദിയിൽ ഒരുമിച്ച് ഡാൻസ് ചെയ്യാൻ പോകുന്നു. പെട്ടെന്നൊരു വേള ഏതൊരു അച്ഛനമ്മമാരെയും പോലെ താരങ്ങളുടെ മുഖത്തും ടെൻഷൻ നിറയുന്നത് കാണാമായിരുന്നു. എന്നാൽ ഒരു ചമ്മലും കൂടാതെ കുരുന്നു പ്രതിഭകൾ വേദിയിൽ ആടിത്തകർക്കാൻ തുടങ്ങിയതോടെ താരങ്ങൾക്കും ആവേശമായി.

1960 കളിലെ തരംഗമായി മാറിയ ’റെയിൽഗാഡി ’ ഗാനത്തിന്റെ റീമിക്സ് വേർഷനിലാണ് കുരുന്നു പ്രതിഭകൾ ചുവട് വെച്ചത്. തങ്ങളുടെ മക്കളുടെ പ്രകടനം കണ്ട് അന്തംവിട്ടു പോയ താരങ്ങൾ എഴുന്നേറ്റു നിന്ന് കൈയടിക്കാൻതുടങ്ങി. ഐശ്വര്യയാകട്ടെ തന്റെ സന്തോഷം കൈയടിയിൽ ഒതുക്കാൻ തയാറായിരുന്നില്ല. കുട്ടികൾക്ക് ഒപ്പം വേദിയിലെത്തി ഡാൻസ് കളിച്ചാണ് ആഷ് തന്റെ സന്തോഷം പ്രകടിപ്പിച്ചത്. ആഷ് വേദിയിലെത്തിയതോടെ സ്കൂളിന്റെ അധ്യക്ഷസ്‌ഥാനം വഹിക്കുന്ന സാക്ഷാൽ നിത അംബാനിയും വേദിയിലെത്തി നൃത്തം ചവിട്ടി. ആമിറും അഭിഷേകും തങ്ങളുടെ മക്കളുടെ പ്രകടനങ്ങൾ സദസിലിരുന്ന് കാമറയിലാക്കാനും മറന്നില്ല. ജോലിത്തിരക്കുകളുടെ പേരിൽ തങ്ങളുടെ കുരുന്നുകളുടെ കലയും തമാശകളും കാണാൻ സമയം കണ്ടെത്താത്ത എല്ലാ അച്ഛനമ്മമാരും ഈ ബോളിവുഡ് താരങ്ങളെ മാതൃകയാക്കണമെന്നാണ് ആരാധാകർ പറയുന്നത്.

വീഡിയോ കാണാം:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.