ജന്മദിനം മുൻഭാര്യയോടൊപ്പം ആഘോഷിച്ച് ഹൃത്വിക് റോഷൻ
Wednesday, January 11, 2017 10:01 AM IST
നിയമപരമായി വിവാഹ ബന്ധം വേർപെടുത്തിയ ബോളിവുഡ് താരം ഹൃത്വിക് റോഷനും മുൻ ഭാര്യ സൂസെയ്ൻ ഖാനും പിണക്കം മറന്ന് വീണ്ടും ഒത്തുകൂടി. ഹൃത്വികിന്റെ 43ാം ജന്മദിന ആഘോഷവേളയിലാണ് ഇരുവരും ഒത്തുകൂടിയത്.

മക്കളായ ഹ്രെഹാനും ഹൃദാനുമൊപ്പം ഒരു കാറിലെത്തിയ മുൻ ദമ്പതിമാർ ഒരുമിച്ചാണ് ആഘോഷങ്ങൾ നടക്കുന്ന ഹോട്ടലിലേക്ക് പ്രവേശിച്ചതു പോലും. ഹൃത്വിക്കിന്റെ പിതാവ് രാകേഷ് റോഷന്റെയും സുസെയ്ന്റെ കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു ഹൃത്വിക്കിന്റെ ജന്മദിനാഘോഷം.

വിവാഹബന്ധം വേർപെടുത്തിയതിനു ശേഷം ഇതാദ്യമായല്ല മുൻദമ്പതിമാർ ഒന്നിച്ചു പ്രത്യക്ഷപ്പെടുന്നത്. ദുബായിൽ മക്കളോടൊപ്പം ഒഴിവുദിനങ്ങൾ ആഘോഷിക്കുന്ന ഹൃത്വിക്കിന്റെയും സൂസെയ്ന്റെയും ചിത്രങ്ങൾ സൂസെയ്ൻ തന്നെ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

ഇരുവരുടെയും കുടുംബാഗങ്ങളും പിണക്കം മറന്ന് ഒരു വേദിയിൽ ഒത്തുകൂടിയതോടെ മുൻ താരദമ്പതികൾ വീണ്ടും ഒരുമിക്കുമോ എന്ന് പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ് ബോളിവുഡ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.