സക്കീർഹുസൈനൊപ്പം തബലയിൽ സച്ചിന്റെ കിടിലൻ ജുഗൽബന്ദി
Wednesday, January 11, 2017 10:05 AM IST
’ഉസ്താദ് മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെൻഡുൽക്കർ’.. ഇനി അങ്ങനെയൊക്കെ വേണം നമ്മടെ സച്ചിനെ വിളിക്കേണ്ടി വരുക... മാസ്മരികമായ ബാറ്റിംഗ് പ്രകടത്തിലൂടെ ആരാധകരുടെ മനസിൽ ഇടംനേടിയ സച്ചിൻ, തബലയിൽ ചടുല താളങ്ങൾ തീർക്കാനും തനിക്ക് സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ്. തബല മാന്ത്രികൻ സക്കീർ ഹുസൈനുമായി ചേർന്ന് ജുഗൽബന്ദി അവതരിപ്പിച്ചാണ് സച്ചിൻ ഏവരെയും ഞെട്ടിച്ചത്.

മുംബൈയിലായിരുന്നു അസുലഭ മുഹൂർത്തം അരങ്ങേറിയത്. സച്ചിൻതന്നെയാണ് ഈ അപൂർവ നിമിഷത്തിന്റെ വീഡിയോ ദൃശ്യങ്ങൾ തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചതും. ഈ നിമിഷങ്ങൾ താൻ എന്നും ഹൃദയത്തോട് ചേർത്തുവയ്ക്കും എന്ന കുറിപ്പോടെയായിരുന്നു സച്ചിൻ വീഡിയോ ഷെയർ ചെയ്തത്. സക്കീറിനൊപ്പം സച്ചിൻ തബലയിൽ താളവിസ്മയം തീർക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.
https://www.youtube.com/embed/PYiBrBTrd4Q
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.