സ്റ്റണ്ട് പഠിച്ച് അങ്കം കൊഴുപ്പിക്കാൻ തൃഷ
Wednesday, January 11, 2017 10:09 AM IST
റൊമാന്റിക് കഥാപാത്രങ്ങൾ ചാരുതയോടെ അവതരിപ്പിക്കാറുള്ള കോളിവുഡ് സുന്ദരി തൃഷ ഇപ്പോൾ ത്രീവമായ സ്റ്റണ്ട് പരിശീലനത്തിലാണ്. സുന്ദർ വാലു സംവിധാനം ചെയ്യുന്ന ’ഗർജനൈ’ എന്ന തമിഴ് ചിത്രത്തിന് വേണ്ടിയാണ് താരം ഉഗ്രൻ ഫൈറ്റ് പരിശീലിക്കുന്നത്. ഫൈറ്റ് മാസ്റ്റർ സുന്ദറിന്റെ നേതൃത്വത്തിലാണ് പരിശീലനം നടക്കുന്നത്. ചിത്രത്തിലെ അത്യന്തം സാഹസികത നിറഞ്ഞ ഫൈറ്റ് രംഗങ്ങളെല്ലാം ഡ്യൂപ്പില്ലാതെ ചെയ്യാൻ തയാറായിരിക്കുകയാണ് തൃഷ.

പ്രേക്ഷകർ പ്രതീക്ഷിക്കുന്നതിലും അപ്പുറമായിരിക്കും തൃഷയുടെ പ്രകടനമെന്ന് സംവിധായകൻ സുന്ദർ പറഞ്ഞു. ഈ ചിത്രം അനുഷ്ക ശർമയുടെ എൻഎച്ച് 10 എന്ന ഹിന്ദി സിനിമയുടെ റീമേക്ക് അല്ലെന്നും ഉത്തരേന്ത്യയിൽ നടന്ന ഒരു സംഭവത്തെ അടിസ്‌ഥാനമാക്കിയുളളതാണെന്നും സുന്ദർ പറഞ്ഞു. ലൈംഗിക അതിക്രമത്തിനിരയായ പെൺകുട്ടിയുടെ പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നതെന്നും സുന്ദർ പറഞ്ഞു. ചിത്രീകരണം ആരംഭിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.