സഹോദരനെ തലയിൽ ബാലൻസ് ചെയ്ത് യുവാവിന്റെ പടികയറ്റം; ചങ്കിടിപ്പിക്കുന്ന വീഡിയോ
Friday, January 13, 2017 10:00 AM IST
മനഃസാന്നിധ്യവും കായികബലവും ഒരുമിക്കുന്ന കാഴ്ചയാണ് സ്പെയിനിലെ ജിറോണയിൽ അരങ്ങേറിയത്. അതിസാഹസികമായ സർക്കസ് പ്രകടനങ്ങളിലൂടെ കാണികളുടെ നെഞ്ചിടിപ്പു കൂട്ടാറുള്ള വിയറ്റ്നാമീസ് സഹോദരങ്ങളായ ജിയാഗ് ക്യിയോക് നിഹിപും ജിയാഗ് ക്യിയോക കോയുമാണ് അസാധാരണ പ്രകടനത്തിലൂടെ ചരിത്രം സൃഷ്‌ടിച്ചത്.

സഹോദരങ്ങളിലൊരാൾ അപരനെ തലയിൽ ബാലൻസ് ചെയ്താണ് ജിറോറണയിലെ സെന്റ് മേരീസ് കത്തീഡ്രലിനു മുന്നിലുള്ള 90 പടികൾ വിജയകരമായി കയറിയത്. ’തലയോടു തലചേർന്നുള്ള’ സഹോദരങ്ങളുടെ പടികയറ്റം കണ്ടാൽ ആർക്കും ശ്വാസമിടിപ്പ് കൂടും. വെറും 52 സെക്കൻഡുകൾകൊണ്ട് മലപോലുള്ള പടികൾ കയറിയ സഹോദരങ്ങൾ അങ്ങനെ ഗിന്നസ് ബുക്കിലും പേര് കുറിച്ചു. 2014ൽ ചൈനീസ് സ്വദേശികൾ ചേർന്ന് 25 പടികൾ ഇതേ രീതിയിൽ കയറിയതിന്റെ റിക്കാർഡാണ് ഈ വിയറ്റ്നാമീസ് സഹോദരങ്ങൾ തിരുത്തിക്കുറിച്ചിരിക്കുന്നത്.

വീഡിയോ കാണാം...
https://www.youtube.com/embed/VIPX3pqgfFY
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.