ഭാമ അന്ധയായി അഭിനയിക്കുന്നു
Saturday, January 14, 2017 11:07 PM IST
മലയാളത്തിൻറെ യുവതാരം ഭാമ അന്ധയായി അഭിനയിക്കുന്നു. അതുപക്ഷേ, മലയാളത്തിൽ അല്ലെന്നു മാത്രം. തെലുങ്ക് ചിത്രമായ രാഗയിലാണു ഭാമ വ്യത്യസ്ത വേഷത്തിലെത്തുന്നത്. പ്രണയകഥ പറയുന്ന രാഗയിൽ അഭിനയിക്കുന്നതിനായി ഭാമ തയാറെടുപ്പുകൾ ആരംഭിച്ചു. അതിനായി ശാരീരിക വെല്ലുവിളി നേരിടുന്നവരുടെ കാര്യങ്ങൾ നേരിൽ നിരീക്ഷിച്ചാണു സംവിധായകനും ഭാമയും ഷൂട്ടിംഗ് ആരംഭിച്ചത്.

സമ്പന്ന കുടുംബത്തിലെ പെൺകുട്ടിയായാണു ചിത്രത്തിൽ ഭാമ വേഷമിടുന്നത്. ദരിദ്ര കുടുംബത്തിലെ അന്ധനായ യുവാവുമായി പ്രണയത്തിലാകുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണു ചിത്രം പറയുന്നത്. ചിത്രത്തിൻറെ ഷൂട്ടിംഗ് അവസാന ഘട്ടത്തിലാണെന്നാണു സിനിമാവൃത്തങ്ങളിൽനിന്നു ലഭിക്കുന്ന സൂചന. ചിത്രം ഫെബ്രുവരിയിൽ റിലീസ് ചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.