പത്മരാജൻറെ കഥ മകൻ സിനിമയാക്കുന്നു, ആസിഫ് അലി നായകൻ
Monday, January 16, 2017 5:37 AM IST
പത്മരാജൻറെ കഥ അരുൺകുമാർ ആനന്ദ് സിനിമയാക്കുന്നു. പത്മരാജൻറെ മകൻ അനന്തപദ്മനാഭനാണു ചിത്രത്തിൻറെ തിരക്കഥ ഒരുക്കുന്നത്. പ്രതികാര കഥ പറയുന്ന ചിത്രത്തിൽ ആസിഫ് അലിയും മുരളി ഗോപിയുമാണു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനന്തപദ്മനാഭൻ തന്നെയാണു ചിത്രത്തെക്കുറിച്ച് തന്നോട് സംസാരിച്ചതെന്നും അരുൺകുമാർ ആനന്ദ് വ്യക്‌തമാക്കി.

എന്നാൽ പത്മരാജൻറെ ഏതു കഥയാണു സിനിമയാക്കുന്നതെന്നുള്ള കാര്യം സംവിധായകൻ രഹസ്യമാക്കി വച്ചിരിക്കുകയാണ്. സിനിമ ഇറങ്ങുന്നതിനു മുൻപ് കഥയെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയാൽ പ്രേക്ഷകർ തങ്ങളുടേതായ ഭാവനയിൽ സിനിമയെക്കുറിച്ചു ചിന്തിക്കുമെന്നും സംവിധായകൻ പറഞ്ഞു.

അനന്തപദ്മനാഭൻറെ തിരക്കഥയിൽ ഒരുക്കുന്ന ചിത്രത്തിൻറെ ടൈറ്റിൽ ഉടൻ തന്നെ പുറത്തുവിടും. ഏപ്രിൽ ആദ്യവാരം ചിത്രീകരണം ആരംഭിക്കാനാണു സംവിധായകൻ ലക്ഷ്യമിടുന്നതെന്നും സിനിമാവൃത്തങ്ങൾ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.