ആദ്യം മുടിക്കു തീയിടും, പിന്നെ ചീകിയൊതുക്കും; ഇത് കൊലമാസ് ബാർബർ ഷോപ്പ്
Monday, January 16, 2017 6:51 AM IST
മൂടിക്കു നീളക്കൂടുതലുണ്ടെങ്കിൽ കത്രിക ഉപയോഗിച്ച് മുറിക്കുന്നതാണ് സാധാരണ എല്ലാ ബാർബർ ഷോപ്പുകളിലെയും രീതി. പല വിധത്തിലുള്ള സ്റ്റൈലുകളിൽ മുടി ക്രമീകരിക്കുന്നതിനും കത്രിയും ചീപ്പുംമൊക്കെതന്നെയാണ് ലോകമെമ്പാടുമുള്ള സലൂണുകളിൽ ഉപയോഗിച്ചു വരുന്നതും. എന്നാൽ കത്രികയ്ക്കു പകരം ആളിക്കത്തുന്ന തീ ഉപയോഗിക്കുന്ന ഒരു ബാർ ബാർ ഷോപ്പിനെപ്പറ്റിയാണ് ഇനി പറയാനുള്ളത്...

പാക്കിസ്‌ഥാനിലുള്ള മാധ്യമപ്രവർത്തകൻ ഒമർ ആർ. ഖുറേഷിയാണ് ഈ ’തീവെട്ട് ’ ബാർബറിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്. ടിറ്ററിലൂടെ ഷെയർ ചെയ്തിരിക്കുന്ന ഈ ദൃശ്യങ്ങൾ പാക്കിസ്‌ഥാനിൽ തന്നെയുള്ള ഒരു സലൂണിലേതാണ്. ജെൽ പോലുള്ള പദാർഥം യുവാവിന്റെ തലമുടിയിൽ പുരട്ടിയ ശേഷമാണ് കടയുടമ മുടിക്ക് തീയിടുന്നത്.

മുടിയിൽ തീ പിടിച്ച ഉടനേ ബാർബർ ചീപ്പുപയോഗിച്ച് മുടി ചീകിയോതുക്കുന്നതും തന്റെ മുടി ആളിക്കത്തിയിട്ടും വളരെ കൂളായി ബാർബറിന്റെ മുന്നിൽ ഇരുന്ന കൊടുക്കുന്ന യുവാവിനെയും വീഡീയോ ദൃശ്യങ്ങളിൽ കാണാം. നിരവധി ആളുകളുടെ മുൻപിൽ വച്ചായിരുന്നു ബാർബറിന്റെ ഈ ’ഫയർ ഷോ’. രണ്ട് പ്രവശ്യമായി രണ്ട് മിനിറ്റ് സമയത്തേക്ക് മുടി കത്തിക്കുന്നതും തീയണഞ്ഞശേഷം യുവാവിന്റെ തലയിൽ നിന്ന് പുകയുയരുന്നതുമെല്ലാം വീഡിയോ ദൃശ്യങ്ങളിൽ കാണാം. എന്തായാലും ഈ തീമുടി വെട്ടിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.