ഈ രു​ചി​ക്കു പി​ന്നി​ൽ ബാ​ക്ടീ​രി​യ!
Wednesday, January 18, 2017 9:48 AM IST
രു​ചി​യു​ടെ പേ​രി​ൽ പ്ര​ശ​സ്തി നേ​ടി​യ ഹൈ​ദ​രാ​ബാ​ദി ബി​രി​യാ​ണി​യി​ൽ ഇ​റ​ച്ചി​ക്കൊ​പ്പം എ​ന്താ​ണു​ള്ള​തെ​ന്ന​റി​യാ​മോ? എ​ത്ര ഉ​യ​ർ​ന്ന ചൂ​ടി​നെയും ചെ​റു​ത്തുനി​ൽ​ക്കാ​ൻ ശേ​ഷി​യു​ള്ള ബാ​ക്ടീ​രി​യ​ക​ൾ.

ചൂ​ടു മാ​ത്ര​മ​ല്ല, മാ​ര​ക രോ​ഗ​ങ്ങ​ൾ​ക്കു​ള്ള മ​രു​ന്നു​ക​ൾ പോ​ലും ഇ​വ​ർ​ക്ക് ഒ​രു വി​ഷ​യ​മ​ല്ല. എ​ഴു​പ​തു ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ ചൂ​ടു താ​ങ്ങാ​ൻ ഇ​വ​യ്ക്കു സാ​ധി​ക്കും. ക​ട​ക​ളി​ൽനി​ന്നു ശേ​ഖ​രി​ച്ച കോ​ഴി​യി​റ​ച്ചി​യി​ലും മാ​ട്ടി​റ​ച്ചി​യി​ലു​മാ​ണ് ബാ​ക്ടീ​രി​യ​യെ ക​ണ്ടെ​ത്തി​യ​ത്. ഇ​റ​ച്ചി​ക്ക​ട​യി​ലെ ക​ത്തി​യി​ലും ത്രാ​സി​ലും മേ​ശ​യി​ലു​മെ​ല്ലാം എ​സ്ച്ചേ​രി ചി​യാ​കോ​ളി ബാ​ക്ടീ​രി​യ​യു​ടെ സാ​ന്നി​ധ്യ​മു​ണ്ട്. ഇ​റ​ച്ചി​ക്ക​ട​യി​ലും പ​രി​സ​ര​ത്തു​മു​ള്ള വെ​ള്ളം പ​രി​ശോ​ധി​ച്ച​പ്പോ​ഴും അ​വ​സ്ഥ ഒ​ട്ടും വ്യ​ത്യ​സ്ത​മ​ല്ല.

കൊ​രൂ​ട്‌​ല​യി​ലെ കോ​ള​ജ് ഓ​ഫ് വെ​റ്റ​റി​ന​റി സ​യ​ൻ​സി​ലെ ഗ​വേ​ഷ​ക​ർ 120 സാ​മ്പി​ളു​ക​ളി​ലായി ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ 6.67 ശ​ത​മാ​നം സാ​മ്പി​ളു​ക​ളി​ൽ സാ​ൽ​മൊ​ണെ​ല്ലാ ബാ​ക്ടീ​രി​യ​യും 38.33 ശ​ത​മാ​നം സാ​മ്പി​ളു​ക​ളി​ൽ സ്റ്റാ​ഫി​ലോ​കോ​ക്ക​സ് ബാ​ക്ടീ​രി​യ​യു​മു​ണ്ടെ​ന്നു സ്ഥി​രീ​ക​രി​ച്ചു. 32.5 ശ​ത​മാ​നം സാ​മ്പി​ളും ഇ ​കോ​ളി ബാ​ക്ടീ​രി​യ​യാ​ൽ മ​ലി​ന​പ്പെ​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.