ഫേ​സ്ബു​ക്ക് പേ​ജ് കാ​ണാ​നി​ല്ല! സ​ഹി​കെ​ട്ട യു​വ​തി സു​ക്ക​ർ​ബ​ർ​ഗി​ന്‍റെ അ​ടു​ത്തേ​ക്ക് പ​റന്നു
Friday, January 20, 2017 10:31 AM IST
സെ​ൽ​ഫി​യും ഗ്രൂ​പ്ഫി​യു​മൊ​ക്കെ സ​മ​യാ​സ​മ​യ​ങ്ങ​ളി​ലി​ട്ട് പൊ​ന്നു​പോ​ലെ സൂ​ക്ഷി​ക്കു​ന്ന ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട് ഒ​രു സു​പ്ര​ഭാ​ത​ത്തി​ൽ അ​ങ്ങ് മാ​ഞ്ഞു​പോ​യാ​ൽ ആ​ർ​ക്കാ​ണ് ദേ​ഷ്യം വ​രാ​ത്ത​ത്. അ​നേ​കം ഫോ​ളോ​വേ​ഴ്സും ല​ക്ഷ​ണ​ക്കി​ന് ലൈ​ക്ക്സു​മെ​ല്ലാ​മു​ള​ള ത​ന്‍റെ ’സെ​ല​ബ്രേ​റ്റ​ഡ്’ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട് പ​ണി​മു​ട​ക്കി​യ​തി​ന് ഫേ​സ്ബു​ക്കി​ന്‍റെ മു​ത​ലാ​ളി​യോ​ട് ത​ന്നെ പ​രാ​തി പ​റ​യാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് ജാ​മി​ല ബെ​യ്ദോ എ​ന്ന ബെ​ൽ​ജി​യ​ൻ ഗാ​യി​ക.

വി​വി​ധ ചാ​ന​ൽ പ​രി​പാ​ടി​ക​ളി​ലൂ​ടെ പ്ര​ശ​സ്ത​യാ​യ ഈ 23 ​കാ​രി ഫേ​സ്ബു​ക്കി​ലൂ​ടെ ത​ന്നെ​യാ​ണ് ത​ന്‍റെ പാ​ട്ടു​ക​ൾ പ്ര​ച​രി​പ്പി​ച്ചി​രു​ന്ന​തും. അ​ങ്ങ​നെ​യി​രി​ക്കെ​യാ​ണ് ഒ​രു മു​ന്ന​റി​യി​പ്പും കൂ​ടൂ​തെ ജാ​മി​ല​യു​ടെ അ​ക്കൗ​ണ്ട് ഇ​ല്ലാ​താ​വു​ന്ന​ത്. പ​രാ​തി​ക​ൾ ഒ​രു​പാ​ടെ​ണ്ണം ന​ൽ​കി​യി​ട്ടും സെ​ർ​വ​റി​ൽ നി​ന്ന് ല​ഭി​ച്ച യാ​ന്ത്രി​ക മ​റു​പ​ടി​ക​ളി​ൽ തൃ​പ്തി വ​രാ​തി​രു​ന്ന ജാ​മി​ല ബെ​ൽ​ജി​യ​ത്തി​ലെ ഫേ​സ്ബു​ക്ക് അ​ധി​കൃ​ത​രെ​യും സ​മീ​പി​ച്ചു.

എ​ന്നാ​ൽ അ​വി​ടെ നി​ന്നും ജാ​മി​ല​യു​ടെ പ​ഴ​യ അ​ക്കൗ​ണ്ട് തി​രി​കെ ന​ൽ​കാ​നു​ള്ള ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ല. തു​ട​ർ​ന്നാ​ണ് പ​രാ​തി പ​റ​യാ​ൻ ’പു​ലി​യെ മ​ട​യി​ൽ പോ​യി ത​ന്നെ കാ​ണാ​ൻ’ ജാ​മി​ല തീ​രു​മാ​നി​ച്ച​ത്. ബെ​ൽ​ജി​യ​ത്തി​ൽ നി​ന്ന് വി​മാ​ന​മാ​ർ​ഗം ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ജാ​മി​ല അ​മേ​രി​ക്ക​യി​ലെ​ത്തി​യ​ത്. ഇ​വി​ടു​ത്തെ ലോ​സ്അ​ഞ്ച​ൽ​സി​ലു​ള​ള സി​ലി​ക്ക​ണ്‍ വാ​ലി​യി​ലേ​ക്ക് ടാ​ക്സി​യി​ൽ പോ​കാ​നൊ​രു​ങ്ങു​ന്ന​തി​ന്‍റെ ചി​ത്ര​ങ്ങ​ളും ജാ​മി​ല പ​ങ്കു​വെ​ച്ചി​രു​ന്നു. സു​ക്ക​ർ ബ​ർ​ഗി​നെ നേ​രി​ട്ടു​ക​ണ്ട് ത​ന്‍റെ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട് വീ​ണ്ടും നേ​ടാ​ൻ ജാ​മി​ല​യ്ക്ക് ക​ഴി​യു​മോ എ​ന്ന​റി​യാ​ൻ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ക​യാ​ണ് ലോ​ക​മെ​ന്പാ​ടു​മു​ള്ള ഫേ​സ്ബു​ക്ക് ആ​രാ​ധ​ക​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.