പോരുകാളയോട് പോരടിച്ച് അജ്മൽ; ജെല്ലിക്കെട്ട് ചിത്രങ്ങൾ ഹിറ്റ്
Sunday, January 22, 2017 5:08 AM IST
തമിഴ്നാട്ടിൽ ജെല്ലിക്കെട്ട് പ്രക്ഷോഭം രൂക്ഷമായ സാഹചര്യത്തിൽ ജെല്ലിക്കെട്ടിന്‍റെ വീഡിയോയും ചിത്രങ്ങളും പങ്കുവച്ച് നടൻ അജ്മൽ അമീർ. പുതിയ ചിത്രത്തിന്‍റെ ക്ലൈമാക്സ് രംഗങ്ങളിലാണ് താരം ജെല്ലിക്കെട്ടിൽ പങ്കെടുക്കുന്നത്. ഡ്യൂപ്പിനെ ഉപയോഗിക്കാതെയാണ് ഈ രംഗങ്ങൾ ചിത്രീകരിച്ചതെന്നും കാളയോട് പോരടിക്കുന്ന രംഗങ്ങൾ താൻ ശരിക്കും ആസ്വദിച്ചിരുന്നുവെന്നും അജ്മൽ ഫേസ്ബുക്കിൽ പറഞ്ഞു.

ജെല്ലിക്കെട്ടിൽ പങ്കെടുക്കുന്നവരോട് തനിക്ക് ശരിക്കും ബഹുമാനമുണ്ടെന്നും ജനങ്ങളുടെ അവകാശങ്ങളും സംസ്കാരവും വികാരങ്ങളും വിലവയ്ക്കാത്ത അധികാരകേന്ദ്രത്തിനെതിരായ തമിഴ്ജനതയുടെ ഉയർത്തെഴുന്നേൽപ്പ് കാണുന്നതിൽ സന്തോഷമുണ്ടെന്നും അജ്മൽ പറഞ്ഞു. ജെല്ലിക്കെട്ടിന്‍റെ വീഡിയോയും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.