ബി​ഗ് ബ​ജ​റ്റ് ചി​ത്ര​ത്തി​ൽ മോ​ഹ​ൻ​ലാ​ലി​നൊ​പ്പം ഹ​ൻ​സി​ക
Thursday, February 2, 2017 4:53 AM IST
തെ​ന്നി​ന്ത്യ​ൻ സു​ന്ദ​രി ഹ​ൻ​സി​ക മോ​ട്ട്വാ​നി മോ​ഹ​ൻ​ലാ​ൽ ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള​ത്തി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്നു. ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ബി​ഗ് ബ​ജ​റ്റ് ചി​ത്ര​ത്തി​ലാ​ണ് ഹ​ൻ​സി​ക എ​ത്തു​ന്ന​ത്. സം​വി​ധാ​യ​ക​ൻ ത​ന്നെ​യാ​ണ് ഫേ​സ്ബു​ക്കി​ൽ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ചി​ത്ര​ത്തി​ലെ ഒ​രു സ്പെ​ഷ​ൽ ക​ഥാ​പാ​ത്ര​മാ​യി​രി​ക്കും ഹ​ൻ​സി​ക​യെ​ന്നാ​ണ് സൂ​ച​ന. ജ​യം ര​വി​യും അ​ര​വി​ന്ദ് സ്വാ​മി​യും പ്ര​ധാ​ന​വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന ബോ​ഗ​ണ്‍ ആ​ണ് ഹ​ൻ​സി​ക​യു​ടേ​താ​യി ഒ​ടു​വി​ൽ പു​റ​ത്തു​വ​ന്ന ചി​ത്രം.

ത​മി​ഴ് താ​രം വി​ശാ​ലും തെ​ലു​ങ്ക് താ​രം ശ്രീ​കാ​ന്തും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. മോ​ഹ​ൻ​ലാ​ലി​ന്‍റെ വി​ല്ല​ൻ ക​ഥാ​പാ​ത്ര​മാ​യി​രി​ക്കും വി​ശാ​ൽ ചെ​യ്യു​ന്ന​ത്. ഇ​തു​വ​രെ പേ​രി​ടാ​ത്ത ചി​ത്ര​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ ഒ​രു റി​ട്ട​യേ​ഡ് പോ​ലീ​സ് ഓ​ഫീ​സ​റാ​യാ​ണ് വേ​ഷ​മി​ടു​ന്ന​ത്.

30 കോ​ടി മു​ത​ൽ​മു​ട​ക്കി​ൽ നി​ർ​മി​ക്കു​ന്ന​ത് ബ​ജ്റം​ഗി ഭാ​യി​ജാ​ൻ, ലിം​ഗ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ൾ ഒ​രു​ക്കി​യ റോ​ക്ക്ലി​ൻ വെ​ങ്കി​ടേ​ഷാ​ണ്. ഛായാ​ഗ്ര​ഹ​ണം-​മ​നോ​ജ് പ​ര​മ​ഹം​സ. ത​മി​ഴ്,തെ​ലു​ങ്ക് ഭാ​ഷ​ക​ളി​ലും ചി​ത്രം ഷൂ​ട്ട് ചെ​യ്യു​ന്ന​തി​നെ​പ്പ​റ്റി ആ​ലോ​ച​ന​ക​ൾ ന​ട​ക്കു​ന്നു​ണ്ട്. വി​എ​ഫ്എ​ക്സ് സാ​ങ്കേ​തി​ക​വി​ദ്യ ന​ന്നാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന ഒ​രു ചി​ത്ര​മാ​യി​രി​ക്കും ഇ​തെ​ന്നും ബി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.