സ​ച്ചി​ന് "1983’ കാ​ണ​ണം; ര​മേ​ശ​ന്‍റെ കൂ​ടെ​യി​രു​ന്ന്..
Sunday, February 5, 2017 2:32 AM IST
ഒ​ടു​വി​ൽ ര​മേ​ശ​നെ കാ​ണ​ണ​മെ​ന്നു സ​ച്ചി​നും പ​റ​ഞ്ഞു...​വെ​ള്ളി​ത്തി​ര​യി​ൽ ര​മേ​ശ​ന് ജീ​വ​ൻ പ​ക​ർ​ന്ന നി​വി​ൻ പോ​ളി​ക്കൊ​പ്പ​മി​രു​ന്ന്! എ​ബ്രി​ഡ് ഷൈ​ൻ സം​വി​ധാ​നം ചെ​യ്ത നി​വി​ൻ ചി​ത്രം ’1983’ ക​ണ്ടി​ട്ടു​ള്ള​വ​രെ​ല്ലാം ആ​ഗ്ര​ഹി​ച്ചി​ട്ടു​ണ്ടാ​കും ഈ ​ചി​ത്രം സ​ച്ചി​ൻ ഒ​ന്നു ക​ണ്ടി​രു​ന്നെ​ങ്കി​ലെ​ന്ന്. ഇ​പ്പോ​ൾ സാ​ക്ഷാ​ൽ സ​ച്ചി​നും അ​തേ ആ​ഗ്ര​ഹം തു​റ​ന്നു പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്.

കോ​ഴി​ക്കോ​ട് വ​ച്ചു ന​ട​ന്ന ഒ​രു റേ​ഡി​യോ അ​ഭി​മു​ഖ​ത്തി​ലാ​ണ് സ​ച്ചി​ൻ ത​ന്‍റെ ആ​ഗ്ര​ഹം തു​റ​ന്നു പ​റ​ഞ്ഞ​ത്. കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നെ ഒ​രു​പാ​ടു പി​ന്തു​ണ​യ്ക്കു​ന്ന നി​വി​ൻ ഈ ​ചി​ത്ര​ത്തെ​പ്പ​റ്റി ത​ന്നോ​ട് ഏ​റെ പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും സ​ബ്റ്റൈ​റ്റി​ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ, നി​വി​നൊ​പ്പ​മി​രു​ന്ന് ചി​ത്രം കാ​ണാ​ൻ ത​നി​ക്കു താ​ൽ​പ​ര്യ​മു​ണ്ടെ​ന്നു​മാ​ണ് സ​ച്ചി​ൻ പ​റ​ഞ്ഞ​ത്.

സ​ച്ചി​ന്‍റെ റേ​ഡി​യോ അ​ഭി​മു​ഖം കേ​ട്ട് താ​ൻ അ​ന്തം വി​ട്ടു​പോ​യെ​ന്നാ​ണ് നി​വി​ൻ പോ​ളി പ്ര​തി​ക​രി​ച്ച​ത്. സ​ച്ചി​ൻ ഈ ​സി​നി​മ ഒ​ന്നു കാ​ണ​ണ​മെ​ന്നു താ​നും സി​നി​മ​യു​ടെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രും ഏ​റെ ആ​ഗ്ര​ഹി​ച്ച​താ​ണ്. സി​നി​മ​യു​ടെ ഡി​വി​ഡി എ​ങ്ങ​നെ​യെ​ങ്കി​ലും സ​ച്ചി​ന്‍റെ മാ​നേ​ജ​ർ​ക്ക് കൈ​മാ​റാ​ൻ ശ്ര​മി​ക്കു​ന്പോ​ഴാ​ണ് സ​ച്ചി​ൻ ത​ന്നെ ചിത്രം കാണാൻ ആഗ്രഹം പ്രകടിപ്പിക്കുന്നതെന്നും നി​വി​ൻ പ​റ​ഞ്ഞു...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.