"മ​ന​സി​ൻ മ​ടി​യി​ലെ' ഷാ​നി​ന് കൊ​ച്ചു ഇ​സ​ബെ​ല്ല​യു​ടെ സ്മ​ര​ണാ​ഞ്ജ​ലി
Tuesday, February 7, 2017 8:37 AM IST
അ​ന്ത​രി​ച്ച അ​നു​ഗ്ര​ഹീ​ത സം​ഗീ​ത സം​വി​ധാ​യ​ക​ൻ ജോ​ണ്‍​സ​ണ്‍ മാ​സ്റ്റ​റു​ടെ മ​ക​ൾ ഷാ​ൻ ജോ​ണ്‍​സ​ണ്‍ ഓ​ർ​മ​യാ​യി​ട്ട് ഒ​രു വ​ർ​ഷം തി​ക​ഞ്ഞു. ത​ന്നെ വേ​ർ​പി​രി​ഞ്ഞു പോ​യ അ​ച്ഛ​ന്‍റെ​യും അ​നു​ജ​ന്‍റെ​യും ഓ​ർ​മ​യ്ക്കാ​യി ജോ​ണ്‍​സ​ണ്‍ മാ​ഷി​ന്‍റെ ത​ന്നെ മാ​സ്റ്റ​ർ​പീ​സു​ക​ളി​ലൊ​ന്നാ​യ "മ​ന​സി​ൻ മ​ടി​യി​ലെ മാ​ന്ത​ളി​രി​ൽ' എ​ന്ന ഗാ​നം ഉ​പ​യോ​ഗി​ച്ച് ഷാ​ൻ ഒ​രു വീ​ഡി​യോ ആ​ൽ​ബം ത​യാ​റാ​ക്കി​യി​രു​ന്നു. ഇ​പ്പോ​ൾ ഷാ​നി​ന്‍റെ ഓ​ർ​മ​യ്ക്കാ​യി അ​തേ ഗാ​നം പാ​ടി സ്മ​ര​ണാ​ഞ്ജ​ലി അ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് നാ​ലു വ​യ​സു​കാ​രി​യാ​യ ഇ​സ​ബെ​ല്ല.

പി​താ​വ് സ​ന്തോ​ഷ് വി​ൽ​സ​ണി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഇ​സ​ബെ​ല്ല പാ​ട്ടു പാ​ടി​യ​ത്. സ​ന്തോ​ഷി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളാ​യ ജോ​ബി മ​ക്കോ​ളി​ൽ, ക്ല​മ​ന്‍റ് ജോ​യ​ൽ എ​ന്നി​വ​ർ ഗി​ത്താ​ർ വാ​യി​ച്ചു. ബം​ഗ​ളൂ​രു​വി​ലാ​ണ് സ​ന്തോ​ഷും ഇ​സ​ബെ​ല്ല​യും ഇ​പ്പോ​ൾ താ​മ​സി​ക്കു​ന്ന​ത്. ജോ​ബി ക്രൈ​സ്റ്റ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​യാ​ണ്. യൂട്യൂബിൽ റിലീസ് ചെയ്ത വീഡിയോ ഇതുവരെ ഇരുപതിനായിരത്തിലേറെപ്പേർ കണ്ടുകഴിഞ്ഞു.

ഗാ​നം കാ​ണാം:
https://www.youtube.com/embed/-03-0dV2Z80
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.