നീരജ് മാധവിന്‍റെ തിരക്കഥയിൽ ലവകുശ; ചിത്രീകരണം ആരംഭിച്ചു
Tuesday, February 7, 2017 9:16 AM IST
യുവനടൻ നീരജ് മാധവ് ആദ്യമായി തിരക്കഥയെഴുതുന്ന ലവകുശ എന്ന ചിത്രത്തിന്‍റെ ചിത്രീകരണം ചെന്നൈയിൽ ആരംഭിച്ചു. ബിജു മേനോൻ, അജു വർഗീസ്, നീരജ് മാധവ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് "നികോഞാചാ'യുടെ സംവിധായകൻ ഗിരീഷ് മനോയാണ്. ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റർ തിങ്കളാഴ്ച പുറത്തിറക്കിയിരുന്നു.

ടൈറ്റിൽ കഥാപാത്രങ്ങളായ ലവയെയും കുശയെയും അവതരിപ്പിക്കുന്നത് അജു വർഗീസും നീരജ് മാധവുമാണ്. ചെന്നൈ, കൊച്ചി, പാലക്കാട് എന്നിവയാണ് ലൊക്കേഷനുകൾ. ആർ.ജെ. ക്രിയേഷൻസിന്‍റെ ബാനറിൽ ജെയ്സൺ എളംകുളം, ഗിരീഷ് വൈക്കം എന്നിവരാണ് ലവകുശ നിർമിക്കുന്നത്.

അതേസമയം, ചിത്രത്തിലെ നായികയെക്കുറിച്ചോ ബിജു മേനോന്‍റെ കഥാപാത്രത്തെക്കുറിച്ചോ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. നിലവിൽ ജിത്തു ജോസഫിന്‍റെ ലക്ഷ്യ എന്ന ചിത്രത്തിലാണ് ബിജു മേനോൻ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.