ത​ള്ള​യാ​ന കി​ട​ങ്ങി​ൽ വീ​ണു; ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്കു വ​ഴി​കാ​ട്ടി​യ​ത് കു​ട്ടി​യാ​ന!
Wednesday, February 8, 2017 9:23 AM IST
അ​മ്മ​യാ​ന അ​ടി​തെ​റ്റി കി​ട​ങ്ങി​ൽ വീ​ണ വി​വ​രം നാ​ട്ടു​കാ​രെ അ​റി​യി​ച്ചു ര​ക്ഷാ​പ്ര​വ​ർ​ത്ത​നം വേ​ഗ​ത്തി​ലാ​ക്കി​യ​തു കു​ട്ടി​യാ​ന! ത​മി​ഴ്നാ​ട്ടി​ലെ മ​ച്ചി​ക്കൊ​ല്ലി​ക്ക​ടു​ത്താ​ണ് സം​ഭ​വം. ഇ​വി​ടു​ത്തെ ഒ​രു കാ​പ്പി​ത്തോ​ട്ട​ത്തി​ലെ മോ​ട്ടോ​ർ റൂ​മി​നും മ​ണ്‍​തി​ട്ട​യ്ക്കും ഇ​ട​യ്ക്കു​ള്ള കി​ട​ങ്ങി​ലാ​ണ് പി​ടി​യാ​ന അ​ടി​തെ​റ്റി വീ​ണ​ത്. ഭി​ത്തി​ക്കും മ​ണ്‍​തി​ട്ട​യ്ക്കും ഇ​ട​യി​ൽ പെ​ട്ടു​പോ​യ ആ​ന എ​ഴു​നേ​ൽ​ക്കാ​നാ​വാ​തെ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു.

നാ​ട്ടു​കാ​രു​ടെ സ​മീ​പ​ത്തേ​ക്കും തി​രി​ച്ച് കി​ട​ങ്ങി​ന്‍റെ പ​രി​സ​ര​ത്തേ​ക്കും കു​ട്ടി​യാ​ന വെ​പ്രാ​ള​പ്പെ​ട്ട് ഓ​ടു​ന്ന​തു ക​ണ്ട് നാ​ട്ടു​കാ​ർ​ക്കു സം​ശ​യം തോ​ന്നി കി​ട​ങ്ങി​ൽ നോ​ക്കി​യ​പ്പോ​ഴാ​ണ് പി​ടി​യാ​ന​യെ ക​ണ്ട​ത്. ഉ​ട​ൻ ത​ന്നെ നാ​ട്ടു​കാ​ർ വ​നം വ​കു​പ്പി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ പി​ടി​യാ​ന അ​വ​ശ​നി​ല​യി​ൽ ആ​യ​തി​നെ​ത്തു​ട​ർ​ന്നു ആ​ളു​ക​ൾ തു​ന്പി​ക്കൈ​യി​ലൂ​ടെ ആ​ന​യ​ക്കു വെ​ള്ളം ന​ൽ​കി.

മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് കി​ട​ങ്ങി​ന്‍റെ ഒ​രു വ​ശ​ത്തെ മ​ണ്ണു നീ​ക്കി​യ ശേ​ഷം ആ​ന​യു​ടെ കാ​ലി​ൽ വ​ടം കെ​ട്ടി വ​ലി​ക്കു​ക​യാ​യി​രു​ന്നു. മ​ണ്‍​തി​ട്ട​ഇ​ടി​ഞ്ഞ​തോ​ടെ ആ​ന​യ്ക്ക് എ​ഴു​ന്നേ​റ്റ് നി​ൽ​ക്കാ​ൻ ക​ഴി​ഞ്ഞു. തു​ട​ർ​ന്നു നാ​ട്ടു​കാ​ർ ആ​ന​യെ വ​ടം ഉ​പ​യോ​ഗി​ച്ചു വ​ലി​ച്ചു​ക​യ​റ്റു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.