ചൈൽഡ് പോൺ വീ​ഡി​യോ പ്ര​ദ​ർ​ശി​പ്പി​ച്ച 10,613 വെബ്സൈ​റ്റു​ക​ൾ ഹാ​ക്ക​ർ​മാ​ർ ത​ക​ർ‌ത്തു
Wednesday, February 8, 2017 9:35 AM IST
കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല വീ​ഡി​യോ പ്ര​ദ​ർ​ശി​പ്പി​ച്ച പ​തി​നാ​യി​ര​ക്ക​ണ​ക്കി​നു പോ​ണ്‍ വെ​ബ്സൈ​റ്റു​ക​ൾ​ക്കെ​തി​രെ ഹാ​ക്ക​ർ​മാ​രു​ടെ പ്ര​തി​കാ​ര ന​ട​പ​ടി. ഇ​ന്‍റ​ർ​നെ​റ്റ് ഹാ​ക്ക​ർ​മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ’അ​നോ​ണി​മ​സ് ഹാ​ക്കേ​ഴ്സാ​ണ്’ 10,613 അ​ശ്ലീ​ല വെ​ബ്സൈ​റ്റു​ക​ൾ നാ​മ​വ​ശേ​ഷ​മാ​ക്കി​യ​ത്.

അ​ശ്ലീ​ല വെ​ബ്സൈ​റ്റു​ക​ൾ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഡാ​ർ​ക്ക് വെ​ബി​ലെ ’ഫ്രീ​ഡം ഹോ​സ്റ്റിം​ഗ് 2’ സ​ർ​വീ​സ് അ​പ്പാ​ടെ ത​ക​ർ​ത്താ​ണ് ഹാ​ക്ക​ർ​മാ​ർ ക​ലി​പ്പു തീ​ർ​ത്ത​ത്. ഹാ​ക്കു​ചെ​യ്യ​പ്പെ​ട്ട വെ​ബ​സൈ​റ്റു​ക​ൾ സ​ന്ദ​ർ​ശി​ച്ചാ​ൽ ’ ഞ​ങ്ങ​ൾ ക്ഷ​മി​ക്കി​ല്ല ,മ​റ​ക്കി​ല്ല നി​ങ്ങ​ൾ ഞ​ങ്ങ​ളെ എ​പ്പോ​ഴും പ്ര​തീ​ക്ഷി​ച്ചേ പ​റ്റൂ...’ എ​ന്ന ഹാ​ക്ക​ർ​മാ​രു​ടെ സ​ന്ദേ​ശം മാ​ത്ര​മേ ഇ​പ്പോ​ൾ വാ​യി​ക്കാ​ൻ സാ​ധി​ക്കു.

ഏ​ക​ദേ​ശം 75 ജി​ബി വീ​ഡി​യോ​ക​ളും, 2.3 ജി​ബി ഡാ​റ്റാ​ബേ​സും ഡൗ​ണ്‍​ലോ​ഡ് ചെ​യ്തു ന​ശി​പ്പി​ച്ചാ​ണ് അ​നോ​ണി​മ​സ് ഹാ​ക്കി​വി​സ്റ്റു​ക​ൾ സൈ​റ്റു​ക​ൾ ത​ക​ർ​ത്തു​ക​ള​ഞ്ഞ​ത്. ഇ​തി​നു​മു​ന്പും ഇ​ത്ത​ര​ത്തി​ലു​ള്ള ഹാ​ക്കിം​ഗ് ശ്ര​മ​ങ്ങ​ൾ അ​ശ്ലീ​ല വെ​ബ്സൈ​റ്റു​ക​ൾ​ക്കു നേ​രെ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ലും ആ​ദ്യ​മാ​യാ​ണ് ഇ​ത്ര​യും അ​ധി​കം സൈ​റ്റു​ക​ൾ ഹാ​ക്ക​ർ​മാ​ർ ഒ​രു​മി​ച്ചി​ല്ലാ​താ​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.