സ്റ്റൈലിഷ് ലുക്കിൽ ഡേവിഡ് നൈനാൻ; "ദ് ഗ്രേറ്റ് ഫാദർ' ടീസർ എത്തി
Friday, February 10, 2017 1:23 AM IST
മലയാള സിനിമാലോകം ആകാംക്ഷയോടെ കാത്തിരുന്ന "ദ് ഗ്രേറ്റ് ഫാദർ' എന്ന ബ്രഹ്മാണ്ട ചിത്രത്തിന്‍റെ ടീസർ എത്തി. ആഗസ്റ്റ് സിനിമ നിർമിക്കുന്ന ചിത്രത്തിന്‍റെ ടീസർ ഒരേസമയം തീയറ്ററുകളിലും സോഷ്യൽ മീഡിയയിലൂടെയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. പൃഥ്വിരാജ് ചിത്രം എസ്രയുടെ റിലീസിന് മുൻപ് സംസ്ഥാനത്തെ തെരഞ്ഞെടുത്ത തീയറ്ററുകളിൽ ടീസർ പ്രദർശിപ്പിച്ചു. ചിത്രത്തിലെ മമ്മൂട്ടിയുടെ സ്റ്റൈലിഷ് ലുക്ക് വ്യക്തമാക്കുന്ന ടീസറാണ് എത്തിയിരിക്കുന്നത്. ടീസർ ഫേസ്ബുക്കിൽ എത്തി നിമിഷങ്ങൾക്കകം ലക്ഷക്കണക്കിന് പേർ കണ്ടുകഴിഞ്ഞു.

ഡേവിഡ് നൈനാൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ആഗസ്റ്റ് സിനിമയുടെ ബാനറിൽ സന്തോഷ് ശിവൻ, പൃഥ്വിരാജ്, ഷാജി നടേശൻ, ആര്യ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മാർച്ച് 31ന് ഗ്രേറ്റ് ഫാദർ തീയറ്ററുകളിലെത്തും.

അച്ഛന്റെയും മകളുടെയും കഥ പറയുന്ന ചിത്രത്തിൽ ബേബി അനിഘ മമ്മൂട്ടിയുടെ മകളായി വേഷമിടുന്നു. തെന്നിന്ത്യൻ നടി സ്നേഹയാണ് നായിക. ആര്യയും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ടീസർ കാണാം...

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.