ഒരു മെക്സിക്കൻ അപാരതയിലെ ഗാനങ്ങൾ എത്തി
Friday, February 10, 2017 5:37 AM IST
ടോവിനോ തോമസ് നായകനാവുന്ന 'ഒരു മെക്സിക്കൻ അപാരത'യിലെ ഗാനങ്ങൾ റിലീസ് ചെയ്തു. മണികണ്ഠൻ അയ്യപ്പ ഈണം പകർന്ന നാല് ഗാനങ്ങളും രഞ്ജിത് ചിറ്റാടെയുടെ ഒരു ഗാനവുമാണ് ഓഡിയോ ആൽബത്തിലുള്ളത്. മലയാളത്തിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ മ്യൂസിക്247 ആണ് ഗാനങ്ങൾ പുറത്തിറക്കിയത്.

ടോം ഇമ്മട്ടി സംവിധാനം നിർവഹിച്ച 'ഒരു മെക്സിക്കൻ അപാരത'യിൽ ടോവിനോ തോമസ്, നീരജ് മാധവ്, രൂപേഷ് പീതാംബരൻ, ഗായത്രി സുരേഷ്, സുധീർ കരമന, കലാഭവൻ ഷാജോൺ, സുധി കോപ്പ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം പ്രകാശ് വേലായുധനും ചിത്രസംയോജനം ഷമീർ മുഹമ്മദുമാണ്. അനൂപ് കണ്ണൻ സ്റ്റോറീസിന്‍റെ ബാനറിൽ അനൂപ് കണ്ണനാണ്‌ ചിത്രം നിർമിച്ചിട്ടുള്ളത്.

പാട്ടുകളെ കുറിച്ചുള്ള വിശദാംശങ്ങൾ:

1. ആകാശ കുട
പാടിയത്: നിതിൻ രാജ് & സുൽഫിഖ്
ഗാനരചന: റഫീഖ് അഹമ്മദ്
സംഗീതം: മണികണ്ഠൻ അയ്യപ്പ

2. ഇവളാരോ
പാടിയത്: വിജയ് യേശുദാസ്
ഗാനരചന: റഫീഖ് അഹമ്മദ്
സംഗീതം: മണികണ്ഠൻ അയ്യപ്പ

3. ഏമാന്മാരെ
പാടിയത്: ഷെബിൻ മാത്യു
ഗാനരചന: രഞ്ജിത് ചിറ്റാടെ
സംഗീതം: രഞ്ജിത് ചിറ്റാടെ

4. മുന്നേറാൻ സമയമായ്
പാടിയത്: ഫ്രാങ്കോ
ഗാനരചന: അനിൽ പനച്ചൂരാൻ
സംഗീതം: മണികണ്ഠൻ അയ്യപ്പ

5. കലിപ്പ് കട്ട കലിപ്പ്
പാടിയത്: അരുൺരാജാ കാമരാജ് & മണികണ്ഠൻ അയ്യപ്പ
ഗാനരചന: ടോം ഇമ്മട്ടി
സംഗീതം: മണികണ്ഠൻ അയ്യപ്പ

ഗാനങ്ങൾ കേൾക്കാം:
https://www.youtube.com/embed/yyMxCktObkA
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.