പാർവതി ബോളിവുഡിലേക്ക്
Friday, February 10, 2017 6:08 AM IST
മ​​ല​​യാ​​ള​​ത്തി​​ൽ കാ​​ന്പു​​ള്ള ക​​ഥാ​​പാ​​ത്ര​​ങ്ങ​​ളി​​ലൂ​​ടെ​​യും മി​​ക​​ച്ച അ​​ഭി​​ന​​യ​​മു​​ഹൂ​​ർ​​ത്ത​​ങ്ങ​​ളി​​ലൂ​​ടെ​​യും ശ്ര​​ദ്ധേ​​യ​​യാ​​യ പാ​​ർ​​വ​​തി ഇ​​നി ബോ​​ളി​​വു​​ഡി​​ൽ. ഇ​​ന്ത്യ​​ൻ സി​​നി​​മ​​യി​​ലെ മി​​ക​​ച്ച അ​​ഭി​​നേ​​താ​​ക്ക​​ളി​​ൽ ഒ​​രാ​​ളാ​​യ ഇ​​ർ​​ഫാ​​ൻ ഖാ​​ന്‍റെ നാ​​യി​​ക​​യാ​​യാ​​ണ് പാ​​ർ​​വ​​തി​​യു​​ടെ ബോ​​ളി​​വു​​ഡ് അ​​ര​​ങ്ങേ​​റ്റം.

ത​​നൂ​​ജ ച​​ന്ദ്ര സം​​വി​​ധാ​​നം ചെ​​യ്യു​​ന്ന സി​​നി​​മ​​യു​​ടെ ചി​​ത്രീ​​ക​​ര​​ണം ബി​​ക്കാ​​നീ​​റി​​ൽ പു​​രോ​​ഗ​​മി​​ക്കു​​ക​​യാ​​ണ്. പാ​​ർ​​വ​​തി ഉ​​ട​​ൻ ഷൂ​​ട്ടിം​​ഗി​​ൽ ജോ​​യി​​ൻ ചെ​​യ്യു​​മെ​​ന്നാ​​ണ് റി​​പ്പോ​​ർ​​ട്ടു​​ക​​ൾ.​ വി​​രു​​ദ്ധ​​ ധ്രു​​വ​​ങ്ങ​​ളി​​ലു​​ള്ള ര​​ണ്ടു​ പേ​​ർ ഒ​​രു യാ​​ത്ര​​യ്ക്കി​​ടെ പ​​രി​​ച​​യ​​പ്പെ​​ടു​​ന്ന​​തും പ്ര​​ണ​​യ​​ത്തി​​ലാ​​കു​​ന്ന​​തു​​മാ​​ണ് സി​​നി​​മ​​യു​​ടെ ഉ​​ള്ള​​ട​​ക്കം. നാ​​യി​​കാ​പ്രാ​​ധാ​​ന്യ​​മു​​ള്ള സി​​നി​​മ എ​​ന്ന നി​​ല​​യി​​ലും അ​​ഭി​​ന​​യസാ​​ധ്യ​​ത പ​​രി​​ഗ​​ണി​​ച്ചു​​മാ​​ണു പാ​​ർ​​വ​​തി ഈ ​​സി​​നി​​മ​​യു​​ടെ ഭാ​​ഗ​​മാ​​യ​​തെ​​ന്ന​​റി​​യു​​ന്നു.

മ​​ഹേ​​ഷ് നാ​​രാ​​യ​​ണ​​ൻ സം​​വി​​ധാ​​നം ചെ​​യ്യു​​ന്ന ടേ​​ക്ക് ഓ​​ഫ്, പൃ​​ഥ്വി​​രാ​​ജ് നാ​​യ​​ക​​നാ​​യ മൈ ​​സ്റ്റോ​​റി എ​​ന്നീ സി​​നി​​മ​​ക​​ളാ​​ണു പാ​​ർ​​വ​​തി പൂ​​ർ​​ത്തി​​യാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.