തിമിംഗലങ്ങൾ വീണ്ടും കരയിലേക്ക്
Sunday, February 12, 2017 12:48 AM IST
ന്യൂ​സി​ല​ൻ​ഡി​ലെ ഫെ​യ​ർ​വെ​ൽ സ്പി​റ്റ് ഗോ​ൾ​ഡ​ൻ ബേ​യി​ൽ വീ​ണ്ടും ഇ​രു​ന്നൂ​റോ​ളം തി​മിം​ഗ​ല​ങ്ങ​ൾ ച​ത്തു​പൊ​ങ്ങി. വെ​ള്ളി​യാ​ഴ്ച​യാ​ണ് ഗോ​ൾ​ഡ​ൻ ബേ​യി​ൽ 416 തി​മിം​ഗ​ല​ങ്ങ​ൾ ക​ര​യ്ക്ക​ടി​ഞ്ഞ​ത്. ഇ​തി​ൽ ഭൂ​രി​ഭാ​ഗ​വും അ​ന്നുത​ന്നെ ച​ത്തി​രു​ന്നു. ശേ​ഷി​ച്ച​വ​യി​ൽ ജീ​വ​നു​ള്ള​തി​നേ ര​ക്ഷി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് വീ​ണ്ടും തി​മിം​ഗ​ല​ങ്ങ​ൾ ച​ത്തു​പൊ​ങ്ങി​യ​ത്.

തി​മിം​ഗ​ല​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ വീ​ണ്ടും ക​ര​യി​ലേ​ക്കെ​ത്തി​യ​ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ച്ചു. ക​ടു​ത്ത പ്ര​തി​സ​ന്ധി​ക​ളെ അ​തി​ജീ​വി​ച്ചാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ തി​മിം​ഗ​ല​ത്തെ തി​രി​ച്ചു ക​ട​ലി​ലേ​ക്ക് അ​യ​യ്ക്കാ​ൻ ശ്ര​മം ന​ട​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച മു​ത​ൽ ഇ​വ​ർ ഈ ​ശ്ര​മ​ത്തി​ലാ​യി​രു​ന്നു. എ​ന്നാ​ൽ, എ​ല്ലാ ശ്ര​മ​ങ്ങ​ളെ​യും വി​ഫ​ല​മാ​ക്കി​ക്കൊ​ണ്ടാ​യി​രു​ന്നു വീ​ണ്ടും തി​മിം​ഗ​ല​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ ച​ത്തു​പൊ​ങ്ങി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.