പ​ന്നി​ക്കു​ഞ്ഞി​നെ വി​ഴു​ങ്ങി​യ പെ​രു​മ്പാമ്പിനെ പ​ഞ്ഞി​ക്കി​ട്ടു പ​ന്നി​ക്കൂ​ട്ടം
Monday, February 13, 2017 7:20 AM IST
ഇ​ര​യു​ടെ സ​ക​ല അ​സ്ഥി​ബ​ന്ധ​ങ്ങ​ളും ത​ക​ർ​ക്കു​ന്ന പെ​രു​മ്പാമ്പിന്‍റെ ക​രു​ത്ത് പ​ല വീ​ഡി​യോ​ക​ളി​ലും ക​ണ്ടി​ട്ടു​ണ്ടാ​വും. എ​ന്നാ​ൽ സം​ഘം ചേ​ർ​ന്നാ​ക്ര​മി​ച്ചാ​ൽ ഏ​തു കൊ​ല​കൊ​മ്പ​ൻ പെ​രു​മ്പാമ്പിനെ​യും പ​രാ​ജ​യ​പ്പെ​ടു​ത്താ​മെ​ന്നു തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ് ഒ​രു​കൂ​ട്ടം കാ​ട്ടു​പ​ന്നി​ക​ൾ. തെ​ക്കു കി​ഴ​ക്ക​ൻ ഏ​ഷ്യ​യി​ലെ ലാ​വോ​സി​ലാ​ണ് സം​ഭ​വം.

പ​ന്നി​ക്കു​ഞ്ഞി​നെ അ​ക​ത്താ​ക്കി​യ പെ​രു​മ്പാമ്പിനെ​യാ​ണ് പ​ന്നി​ക്കൂ​ട്ടം പ​ഞ്ഞി​ക്കി​ട്ട​ത്. കു​ഞ്ഞു​പ​ന്നി​യെ കാ​ണാ​ത്ത​തി​നെ​ത്തു​ട​ർ​ന്നു പ​ന്നി​ക്കൂ​ട്ടം തി​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് പെ​രു​മ്പാമ്പി​നെ ക​ണ്ടെ​ത്തി​യ​ത്. ഇ​ര​വി​ഴു​ങ്ങി​യ ക്ഷീ​ണ​ത്തി​ലാ​യി​രു​ന്ന പെ​രു​മ്പാമ്പിനെ ക​ണ്ട​തോ​ടെ പ​ന്നി​ക്കൂ​ട്ടം പാ​ഞ്ഞ​ടു​ത്തു.

പ​ന്നി​ക​ളെ നേ​രി​ടാ​ൻ പെ​രു​ന്പാ​ന്പ് തു​ട​ക്ക​ത്തി​ൽ ശ്ര​മി​ച്ചെ​ങ്കി​ലും പ​ന്നി​ക​ളു​ടെ സം​ഘ​ബ​ലം മ​റി​ക​ട​ക്കാ​ൻ പെ​രു​ന്പാ​ന്പി​നാ​യി​ല്ല. ത​ല​ങ്ങു വി​ല​ങ്ങും ആ​ക്ര​മി​ച്ച പ​ന്നി​ക്കൂ​ട്ടം പെ​രു​ന്പാ​ന്പി​ന്‍റെ ത​ല ക​ടി​ച്ചു കു​ട​ഞ്ഞു. എ​ന്നി​ട്ടും അ​രി​ശം തീ​രാ​തി​രു​ന്ന പ​ന്നി​ക​ൾ ഒ​ടു​വി​ൽ പെ​രു​ന്പാ​ന്പി​നെ ക​ടി​ച്ചു​മു​റി​ച്ചു തി​ന്നാ​ണ് ക​ലി​പ്പു തീ​ർ​ത്ത​ത്.

വീ​ഡി​യോ കാ​ണാം...

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.