അ​ച്ഛ​ന്‍റെ പ​ട​ങ്ങ​ൾ ഹി​റ്റാ​കാ​ൻ ടൊ​വി​നോ​യു​ടെ കു​ഞ്ഞാ​വേ​ടെ മൊ​ട്ട​യ​ടി​നേ​ർ​ച്ച!
Tuesday, February 14, 2017 2:53 AM IST
ഏ​റ്റെ​ടു​ക്കു​ന്ന വേ​ഷ​ങ്ങ​ളോ​ടു നീ​തി പു​ല​ർ​ത്തു​ന്ന കാ​ര്യ​ത്തി​ൽ യു​വ​താ​രം ടൊ​വി​നോ തോ​മ​സ് വി​ട്ടുവീ​ഴ്ച കാ​ണി​ക്കാ​റി​ല്ല. വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കും ട്രോ​ളു​ക​ൾ​ക്കും മ​റു​പ​ടി​ പ​റ​യു​ന്ന കാ​ര്യ​ത്തി​ലും ഇ​തേ സ്വ​ഭാ​വം ത​ന്നെ​യാ​ണ് ഈ ​ഇ​രി​ങ്ങാ​ല​ക്കു​ട​ക്കാ​ര​ന്. ത​ന്‍റെ മ​ക​ളു​ടെ ത​ല മൊ​ട്ട​യ​ടി​ച്ച ചി​ത്രം ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്ത ശേ​ഷം ര​സ​ക​ര​മാ​യ ട്രോ​ളു​ക​ൾ​കൂ​ടി അ​തോ​ടൊ​പ്പം ന​ൽ​കി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ചി​രി​പ്പ​ട​ക്ക​ത്തി​നു തി​രി​കൊ​ളു​ത്തി​യി​രി​ക്കു​ക​യാ​ണ് ടൊ​വി​നോ.

​"സ്വ​ന്തം അ​ച്ഛ​ൻ നാ​യ​ക​നാ​യി അ​ഭി​ന​യി​ക്കു​ന്ന പ​ട​ങ്ങ​ൾ ഒ​ക്കെ സൂ​പ്പ​ർ ഹി​റ്റാ​കാ​ൻ വേ​ളാ​ങ്ക​ണ്ണി​യി​ൽ നേ​ർ​ച്ച നേ​ർ​ന്നുമൊ​ട്ട​യ​ടി​ച്ച കു​ഞ്ഞാ​വ’ എ​ന്നാ​യി​രു​ന്നു ത​ന്‍റെ മ​ക​ളു​ടെ ചി​ത്ര​ത്തി​നു ടൊ​വി​നോ ന​ൽ​കി​യ അ​ടി​ക്കു​റി​പ്പ് . അ​തി​നോ​ടൊ​പ്പം ഒ​രു വ​രി​കൂ​ടി താ​രം ചേ​ർ​ത്തു... ’ ഫാ​മി​ലി സെ​ന്‍റി​മെ​ൻ​സ് കി​ട്ടാ​ൻ വേ​ണ്ടി​യു​ള്ള സൈ​ക്കോ​ള​ജി​ക്ക​ൽ മൂ​വ്’ ത​ന്‍റെ പോ​സ്റ്റി​നു വ​രാ​ൻ പോ​കു​ന്ന ട്രോ​ളു​ക​ൾ മു​ൻ​കൂ​ട്ടി ക​ണ്ടാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ ആ ​സൈ​ക്കോ​ള​ജി​ക്ക​ൽ മൂ​വ്!

എ​ന്നാ​ൽ അ​വി​ടം കൊ​ണ്ടും ത​ന്‍റെ സെ​ൽ​ഫ് ട്രോ​ളു​ക​ൾ’ അ​വ​സാ​നി​പ്പി​ക്കാ​ൻ ടൊ​വി​നോ ത​യാറാ​യി​രു​ന്നി​ല്ല. കുബേരൻ എന്ന ചിത്രത്തിൽ ദി​ലീ​പി​നൊ​പ്പം പെൺകുട്ടി മൊട്ടയടിച്ചു നി​ൽ​ക്കു​ന്ന ചി​ത്രം കൂ​ടി ടൊ​വി​നോ പോ​സ്റ്റ് ചെ​യ്തു. കൂ​ടെ ഒ​രു ഡ​യ​ലോ​ഗും... ​"ഇ​നി ഇ​തു ത​പ്പി ആ​രും എ​ങ്ങോ​ട്ടും പോ​കേ​ണ്ട'

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.