ഇവൻ വീര്യമുള്ള പടക്കുറുപ്പ്! വീരത്തിന്‍റെ ട്രെയിലറെത്തി
Tuesday, February 14, 2017 6:01 AM IST
വീര്യമുള്ള പടക്കുറിപ്പിന്‍റെ കഥപറയുന്ന "വീരം' എന്ന ജയരാജ് ചിത്രത്തിന്‍റെ ട്രെയിലറെത്തി. ബോളിവൂഡ് സൂപ്പർ താരം ഹൃതിക് റോഷനാണ് ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറക്കിയത്. പ്രേക്ഷകരിൽ വലിയ ആകാംക്ഷയുണർത്തി ഹോളിവുഡ് സിനിമകളെ വെല്ലുന്ന രീതിയിലാണ് ചിത്രത്തിന്‍റെ ട്രെയിലർ ഒരുക്കിയിരിക്കുന്നത്.

വില്യംഷേക്സ്പിയറിന്‍റെ വിഖ്യാത നാടകമായ ’മാക്ബത്തിനെ’ അടിസ്ഥാനമാക്കിയുള്ള ചിത്രത്തിൽ ബോളിവുഡ് താരം കുനാൽ കപൂറാണ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 35 കോടിയുടെ മുതൽ മുടക്കിൽ നിർമിക്കുന്ന ചിത്രം ജയരാജിന്‍റെ നവരസ പരന്പരയിലെ അഞ്ചാമത്തേതാണ്. സംവിധായകൻ ലാൽ ജോസിന്‍റെ എൽജെ ഫിലിംസാണ് ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത്. ഫെബ്രുവരി 24നു വീരം ബിഗ് സ്ക്രീനിൽ കാണാം.

ട്രെയിലർ കാണാം

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.