തമ്പിരാൻ... എസ്രയിലെ സുദേവ് നായരുടെ ഗാനമെത്തി
Wednesday, February 15, 2017 8:18 AM IST
പൃഥ്വിരാജ് നായകനായ ഹൊറർ ത്രില്ലർ എസ്രയിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. തമ്പിരാൻ എന്നു തുടങ്ങുന്ന ഗാനം വിപിൻ രവീന്ദ്രൻ ആണ് ആലപിച്ചിരിക്കുന്നത്. പഴയ കേരളപശ്ചാത്തലത്തിലുള്ള ഗാനത്തിൽ സുദേവ് നായരാണ് എത്തുന്നത്. അൻവർ അലിയുടെ വരികൾക്ക് സുഷിൻ ശ്യാം ഈണംപകർന്നിരിക്കുന്നു. മലയാളത്തിലെ പ്രമുഖ ഓഡിയോ ലേബലായ മ്യൂസിക്247 ആണ് ഗാനം പുറത്തിറക്കിയത്.

ജയ് കെ. കഥയെഴുതി സംവിധാനം ചെയ്യുന്ന ’എസ്ര’യിൽ പൃഥ്വിരാജിനൊപ്പം ടോവിനോ തോമസ്, സുദേവ് നായർ, സുജിത് ശങ്കർ, വിജയരാഘവൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. തെന്നിന്ത്യൻ നടി പ്രിയ ആനന്ദ് ആണ് നായിക. ഛായാഗ്രഹണം സുജിത് വാസുദേവും ചിത്രസംയോജനം വിവേക് ഹർഷനുമാണ് നിർവഹിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതം സുഷിൻ ശ്യാം. ഇ ഫോർ എന്‍റർടെയിൻമെന്‍റിന്‍റെയും എവിഎ പ്രൊഡക്ഷൻസിന്‍റെയും ബാനറിൽ മുകേഷ് മേത്ത, സി.വി. സാരഥി, എ.വി. അനൂപ് എന്നിവരാണ് നിർമാണം.

ഗാനം കാണാം:
https://www.youtube.com/embed/Cthh93UocVk
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.