ത​ല ചു​റ്റി​ക​യാ​ക്കി യു​വാ​വി​ന്‍റെ ആ​ണി​യ​ടി! ഞെ​ട്ടി​ക്കു​ന്ന വീ​ഡി​യോ
Thursday, February 16, 2017 7:24 AM IST
ത​ല ചു​റ്റി​ക​യാ​ക്കി ഇ​രു​ന്പാ​ണി ത​റ​യ്ക്കു​ന്ന​തി​നെ​പ്പ​റ്റി ചി​ന്തി​ക്കാ​നാ​കു​മോ?..​ക​ല്ലു​പോ​ലു​ള്ള നെ​റ്റി​യും പാ​റ പോ​ലെ ഉ​റ​പ്പു​ള്ള മ​ന​സു​ള്ള​വ​ർ​ക്കും മാ​ത്രം ക​ഴി​യു​ന്ന ഈ ​ക​ഠോ​ര​കൃ​ത്യം നി​ഷ്പ്ര​യാ​സം പൂ​ർ​ത്തി​യാ​ക്കി ഏ​വ​രെ​യും ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ് ജോ​ണ്‍ ഫെ​റാ​റോ എ​ന്ന അ​മേ​രി​ക്ക​ൻ സ്വ​ദേ​ശി.

മു​ൻ ഗു​സ്തി താ​രം​കൂ​ടി​യാ​യ ജോ​ണ്‍ കേ​വ​ലം ര​ണ്ടു മി​നി​റ്റി​നു​ള്ളി​ൽ 38 ഇ​രു​ന്പാ​ണി​ക​ളാ​ണ് ത​ടി​യി​ൽ ത​റ​ച്ച​ത്. ര​ണ്ടു​മി​നി​റ്റി​ൽ 28 ആ​ണി​ക​ൾ ത​റ​ച്ച​തി​ന്‍റെ ലോ​ക റി​ക്കാ​ർ​ഡ് മ​റി​ക​ട​ന്ന​തോ​ടെ ഗി​ന്ന​സ് ബു​ക്കി​ൽ പേ​രു​കു​റി​ക്കാ​നും ജോ​ണി​നു സാ​ധി​ച്ചു.

ത​ല​യോ​ടി​നു മ​റ്റു​ള്ള​വ​രേ​ക്കാ​ൾ മു​ന്നി​രി​ട്ടി ക​ടു​പ്പം കൂ​ടു​ത​ലു​ള്ള ജോ​ണ്‍ ഇ​തി​നു മു​ന്പും ത​ല​യു​പ​യോ​ഗി​ച്ച് ഇ​ത്ത​ര​ത്തി​ലു​ള്ള അ​ഭ്യാ​സ​പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ണ്ട്.

വീഡിയോ കാണാം:
https://www.youtube.com/embed/li223z2CreQ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.