പേടിക്കാൻ റെഡിയായിക്കോളൂ... ബലൂണിന്‍റെ ടീസർ എത്തി
Monday, February 20, 2017 7:46 AM IST
മലയാളിയായ സിനേഷ് എസ്. സംവിധാനം ചെയ്യുന്ന ഹൊറർ റൊമാന്‍റിക് ചിത്രം ബലൂണിന്‍റെ പ്രീലുക്ക് ടീസർ പുറത്തിറങ്ങി. ചിത്രത്തിന്‍റെ ഹൊറർ സ്വഭാവം വെളിവാക്കുന്ന രീതിയിലുള്ള വീഡിയോയിൽ കോമാളിയുടെ വേഷത്തിൽ നായകൻ ജയ് എത്തുന്നു. 1.12 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ഇപ്പോൾ യൂട്യൂബ് ട്രെൻഡിംഗ് പട്ടികയിലും ഇടംപിടിച്ചുകഴിഞ്ഞു.

തെന്നിന്ത്യൻ നടി അഞ്ജലിയാണ് ചിത്രത്തിൽ നായിക. ജനനി അയ്യരും മലയാളി താരം ജോയ് മാത്യുവും ചിത്രത്തിൽ ശ്രദ്ധേയമായ വേഷങ്ങളിലെത്തും. ചിത്രത്തിൽ കഥാപാത്രങ്ങൾക്കെന്നപോലെ ബലൂണിനും പ്രാധാന്യമുണ്ട്.

യുവൻ ശങ്കർ രാജയാണ് സംഗീതം. ടി.എൻ അരുൺബാലാജി, കന്തസാമി നന്ദകുമാർ, ദിലീപ് സുബ്ബരായൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. കോളിവുഡിലെ അഞ്ചു മുൻനിര താരങ്ങളാണ് ചിത്രത്തിന്‍റെ പ്രചാരണത്തിനായി എത്തുന്നത്.
https://www.youtube.com/embed/mGw8GvV-N_0
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.