മു​ഖ​ത്തെ ത​ക​ർ​ന്ന അ​സ്ഥി​ക​ളും മാ​സം​പേ​ശി​ക​ളും മാ​റ്റി​വ​ച്ചു :ആ​ൻ​ഡ്രു​വി​ന് ഇ​നി പു​തി​യ മു​ഖം
Tuesday, February 21, 2017 1:05 AM IST
വെ​ടി​യേ​റ്റു ത​ക​ർ​ന്ന ത​ന്‍റെ മു​ഖ​വു​മാ​യി അ​ജ്ഞാ​ത വാ​സം ന​യി​ച്ചി​രു​ന്ന ആ​ൻ​ഡ്രു സാ​ൻ​ഡ്നെ​സി​ന് ഇ​നി ധൈ​ര്യ​മാ​യി പു​റ​ത്തി​റ​ങ്ങാം. ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ ലോ​ക​രെ അ​ഭി​മു​ഖീ​ക​രി​ക്കാ​ൻ ഈ 32​കാ​ര​നു പു​തി​യൊ​രു മു​ഖം ത​ന്നെ നി​ർ​മ്മി​ച്ചു ന​ൽ​കി​യി​രി​ക്കു​ക​യാ​ണ് ഡോ​ക്ട​ർ​മാ​ർ . അ​മേ​രി​ക്ക​യി​ലാ​ണ് സം​ഭ​വം. 10 വ​ർ​ഷം മു​ൻ​പ് വെ​ടി​യേ​റ്റ് ത​ക​ർ​ന്നു​പോ​യ ആ​ൻ​ഡ്രു​വി​ന്‍റ മു​ഖം 50 മ​ണി​ക്കൂ​റി​ല​ധി​കം നീ​ണ്ടു നി​ന്ന ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ​യാ​ണ് ഡോ​ക്ട​ർ​മാ​ർ മാ​റ്റി​വ​ച്ച​ത്.

പ്ര​ശ​സ്ത​മാ​യ മെ​യോ ക്ലി​നി​ക്കി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ന്ന ശ​സ്ത്ര​ക്രി​യ​യു​ടെ വി​വ​രം ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ട​ത്. മ​ഷ്തി​ഷ്ക മ​ര​ണം സം​ഭ​വി​ച്ച ആ​ളി​ന്‍റെ മൂ​ക്ക്,താ​ടി​യെ​ല്ല് ,പ​ല്ല്,ക​വി​ൾ,മു​ഖ​മ​സി​ലു​ക​ൾ, ഉ​മി​നീ​ർ ഗ്ര​ന്ഥി തു​ട​ങ്ങി​യ മു​ഖ ഭാ​ഗ​ങ്ങ​ളാ​ണ് ആ​ൻ​ഡ്രു​വി​ന്‍റെ മുഖത്തു വ​ച്ചു പി​ടി​പ്പി​ച്ച​ത്. 3ഡി ​പ്ര​ന്‍റിം​ഗ് അ​ട​ക്ക​മു​ള​ള അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ശ​സ്ത്ര​ക്രി​യ. ആ​ൻ​ഡ്രു​വി​ന് ഇ​പ്പോ​ൾ ഗ​ന്ധ​മ​റി​യാ​നും രൂ​ചി​യ​റി​യാ​നും ഭ​ക്ഷ​ണ​ങ്ങ​ൾ ച​വ​ച്ച​ര​യ്ക്കാ​നും ക​ഴി​യു​മെ​ന്നു ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.