പാചകക്കാരനായി അല്ലു; ദുവ്വഡ ജഗന്നാഥത്തിന്‍റെ ടീസർ എത്തി
Friday, February 24, 2017 3:02 AM IST
അ​ല്ലു അ​ർ​ജു​ൻ ബ്രാ​ഹ്മ​ണ പാ​ച​ക വി​ദ​ഗ്ധ​നാ​യി വേ​ഷ​മി​ടു​ന്ന തെ​ലു​ങ്ക് റൊമാന്‍റിക് കോമഡി ചി​ത്രം ’ദു​വ്വ​ഡ ജ​ഗ​ന്നാ​ഥ​ത്തി​ന്‍റെ’ ടീസർ പു​റ​ത്തി​റ​ങ്ങി. 47 സെക്കൻഡ് ദൈർഘ്യമുള്ള ടീസറിൽ അല്ലുവിനൊപ്പം നായിക പൂജ ഹെഗ്ഡെയും എത്തുന്നു.

ഹ​രീ​ഷ് ശ​ങ്ക​ർ ആണ് ചിത്രം സം​വി​ധാ​നം ചെ​യ്യു​ന്നത്. നി​ർ​മാ​ണം ദി​ൽ രാ​ജു. ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

സരൈനൊഡു എന്ന ചിത്രത്തിനു ശേഷം അല്ലു അർജുൻ നായകനാകുന്ന ചിത്രമാണ് ദുവ്വഡ ജഗന്നാഥം. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സരൈനൊഡു സൂപ്പർഹിറ്റായിരുന്നു. അതേസമയം, മോഹൻജൊദാരോയിൽ ഹൃത്വികിന്‍റെ നായികയായി തിളങ്ങിയ പൂജ ഹെഗ്ഡെയുടെ മൂന്നാമത്തെ തെലുങ്ക് ചിത്രമാണ് ദുവ്വഡ ജഗന്നാഥം.

ടീസർ കാണാം:
https://www.youtube.com/embed/YA48dqwrunE
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.