വിശ്വസിച്ചാലും ഇല്ലെങ്കിലും.! ഭൂ​​മി​​യെ​​പ്പോ​​ലെ ഏഴ് ഗ്ര​​ഹ​​ങ്ങ​​ൾ ഉണ്ട്..!
Friday, February 24, 2017 4:40 AM IST
ശാ​​​​സ്ത്ര ക​​​​ണ്ടു​​​​പി​​​​ടു​​​​ത്ത​​​​ങ്ങ​​​​ൾ ചി​​​​ല​​​​പ്പോ​​​​ൾ കെ​​​​ട്ടു​​​​ക​​​​ഥ​​​​ക​​​​ളാ​​​​യി തോ​​​​ന്നി​​​​ച്ചേ​​​​ക്കാം. അ​​​​ത്ര​​​​യ്ക്കും വി​​​​ചി​​​​ത്ര​​​​മാ​​​​ണ​​​​വ. ബെ​​​​ൽ​​​​ജി​​​​യ​​​​ൻ ടെ​​​​ലി​​​​സ്കോ​​​​പ്പായ ട്രാ​​​​പ്പി​​​​സ്റ്റും നാ​​​​സ​​​​യു​​​​ടെ സ്പ്ലി​​​​റ്റ്സ​​​​ർ ടെ​​​​ലി​​​​സ്കോ​​​​പും ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത് ഇ​​​​ത്ത​​​​രം ചി​​​​ല വ​​​​സ്തു​​​​ത​​​​ക​​​​ളാ​​​​ണ്.

‌ഭൂ​​​​മി​​​​യു​​​​ടെ അ​​​​ത്ര​​​​യും വ​​​​ലി​​​​പ്പ​​​​മു​​​​ള്ള ഏ​​​​ഴു ഗ്ര​​​​ഹ​​​​ങ്ങ​​​​ളെ​​​​യാ​​​​ണ് ഈ ​​​​ടെ​​​​ലി​​​​സ്കോ​​​​പ്പുക​​​​ൾ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. കു​​​​ള്ള​​​​ൻ ന​​​​ക്ഷ​​​​ത്ര​​​​മാ​​​​യ ട്രാ​​​​പ്പി​​​​സ്റ്റ് വണ്ണിനു ​​​​ചു​​​​റ്റു​​​​മാ​​​​ണ് ഭ്ര​​​​മ​​​​ണ​​​​പ​​​​ഥ​​​​ത്തി​​​​ലൂ​​​​ടെ ഇ​​​​വ സ​​​​ഞ്ച​​​​രി​​​​ക്കു​​​​ന്ന​​​​ത്. മേ​​യി​​​​ലാ​​​​ണ് ആ​​​​ദ്യ​​​​മാ​​​​യി ട്രാ​​​​പ്പി​​​​സ്റ്റ് മൂ​​​​ന്ന് ഗ്ര​​​​ഹ​​​​ങ്ങ​​​​ളെ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. ഇ​​​​തി​​​​ന്‍റെ ചു​​​​വ​​​​ടു​​​​പി​​​​ടി​​​​ച്ച് നാ​​​​സ​​​​യു​​​​ടെ സ്പ്ലി​​​​റ്റ്സ​​​​ർ ന​​​​ട​​​​ത്തി​​​​യ പ​​​​ഠ​​​​ന​​​​ത്തി​​​​ൽ മൂ​​​​ന്ന​​​​ല്ല, ഏ​​​​ഴ് ഉ​​​​പ​​​​ഗ്ര​​​​ഹങ്ങ​​​​ളു​​ണ്ടെ​​ന്ന് ക​​ണ്ടെ​​ത്തി.

ഈ ​​​​ഗ്ര​​​​ഹ​​​​ങ്ങ​​​​ൾ ചു​​​​റ്റു​​​​ന്ന ന​​​​ക്ഷ​​​​ത്ര​​​​ത്തോ​​​​ട് വ​​​​ള​​​​രെ അ​​​​ടു​​​​ത്താ​​​​ണ് ഇ​​​​വ​​​​രു​​​​ടെ ഭ്ര​​​​മ​​​​ണ​​​​പ​​​​ഥം എ​​​​ന്ന​​​​താ​​​​ണ് ഇ​​​​വ​​​​യെ ശാ​​​​സ്ത്ര​​​​ജ്ഞ​​​​ർ​​​​ക്കു കൗ​​​​തു​​​​ക​​​​ക​​​​ര​​​​മാ​​​​ക്കു​​​​ന്ന​​​​ത്. അ​​​​താ​​​​യ​​​​ത് സൂ​​​​ര്യ​​​​നും മെ​​​​ർ​​​​ക്കു​​​​റി​​യും ത​​​​മ്മി​​​​ലു​​​​ള്ള അ​​​​ക​​​​ല​​​​മി​​​​ല്ല ഈ ​​​​ഏ​​​​ഴു ഗ്ര​​​​ഹ​​​​ങ്ങ​​​​ളും അ​​​​വ​​​​രു​​​​ടെ ന​​​​ക്ഷ​​​​ത്ര​​​​വും ത​​​​മ്മി​​​​ൽ.

ഈ ​​​​ഗ്ര​​​​ഹ​​​​ങ്ങ​​​​ൾ ചു​​​​റ്റു​​​​ന്ന ന​​​​ക്ഷ​​​​ത്ര​​​​ത്തി​​​​ന്‍റെ പ​​​​രി​​​​സ്ഥി​​​​തി ത​​​​ണു​​​​പ്പാ​​​​യ​​​​തി​​​​നാ​​​​ൽ ഈ ​​​​ഗ്ര​​​​ഹ​​​​ങ്ങ​​​​ളി​​​​ൽ വെ​​​​ള്ള​​​​മു​​​​ണ്ടാ​​​​വും എ​​​​ന്നാ​​​​ണ് വി​​​​ദ​​​​ഗ്ധ​​​​രു​​ടെ നി​​ഗ​​മ​​നം. അ​​​​തു​​​​കൊ​​​​ണ്ട് ത​​​​ന്നെ​​​​യാ​​​​ണ് ട്രാ​​​​പ്പി​​​​സ്റ്റ് 1 എ​​​​ന്ന ഗ്ര​​​​ഹ​​​​സ​​​​മൂ​​​​ഹം ശാ​​​​സ്ത്ര​​​​ജ്ഞ​​​​രു​​​​ടെ ഏ​​​​റ്റ​​​​വും പു​​​​തി​​​​യ പ​​​​ഠ​​​​ന വി​​​​ഷ​​യ​​മാ​​​​യ​​​​തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.