"മാപ്പ്..! സ്ത്രീകളെ അവഹേളിക്കുന്ന ചിത്രങ്ങൾ ഇനി ചെയ്യില്ല'
Saturday, February 25, 2017 12:17 AM IST
സ്ത്രീകളെ അവഹേളിക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ ഇനി ചെയ്യില്ലെന്ന് നടൻ പൃഥ്വിരാജ്. അക്രമത്തിനിരയായതിനു ശേഷവും ധൈര്യസമേതം അഭിനയരംഗത്തേക്കു തിരിച്ചെത്തിയ നടിയെ അഭിനന്ദിച്ചുകൊണ്ട് ഫേസ്ബുക്കിൽ ഇട്ട് പോസ്റ്റിലാണ് താരം ഇക്കാര്യം അറിയിച്ചത്. അത്തരം കഥാപാത്രങ്ങൾ ചെയ്തതിന് മാപ്പു പറയുന്നുവെന്നും പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചു.

അസാധാരണമായ ധൈര്യമാണ് നടിയിൽ കാണുന്നതെന്ന് പൃഥ്വിരാജ് പറഞ്ഞു. ജീവിതത്തിലെ തിരിച്ചടികൾക്കിടയിലും രണ്ടു മക്കളെ മനസാന്നിധ്യത്തോടെ വളർത്തിയ തന്‍റെ അമ്മയ്ക്കും, തന്‍റെ കുഞ്ഞിനു ജന്മം നല്കാൻ അനുഭവിച്ച കൊടുംയാതനയിലും ധൈര്യം കൈവിടാതെ നിന്ന തന്‍റെ ഭാര്യയ്ക്കും ശേഷം ഇത്ര അസാമാന്യ ധൈര്യമുള്ള ഒരു വനിതയെ ഇപ്പോഴാണ് കാണുന്നതെന്നും പൃഥ്വി പറഞ്ഞു.

നേരത്തെ നടിക്കു നേരെ ആക്രമണമുണ്ടായതിനു പിന്നാലെ ഫേസ്ബുക്കിൽ അവർക്കു പിന്തുണയുമായി പൃഥ്വിരാജ് ആദ്യംതന്നെ രംഗത്തെത്തിയിരുന്നു. നടിക്കൊപ്പം ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനല്കുകയും ചെയ്തിരുന്നു. സംഭവത്തിനു ശേഷം അഭിനയരംഗത്തേക്ക് തിരിച്ചെത്തിയ നടി പൃഥ്വിരാജിന്‍റെ നായികയായാണ് ഇപ്പോൾ അഭിനയിക്കുന്നത്. ആദം എന്ന ചിത്രത്തിന്‍റെ പൂജയും ഷൂട്ടിംഗും ഇന്ന് ആരംഭിക്കും.


പൃഥ്വിരാജിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.