ചെ​ന്നാ​യ്ക്ക​ളെ പോ​റ്റി​വ​ള​ർ​ത്തു​ന്ന ഒ​രു കു​ടും​ബം!
Saturday, February 25, 2017 4:59 AM IST
ചോ​ര​ക്കൊ​തി​യ​ൻ​മാ​രാ​യ ചെ​ന്നാ​യ്ക്ക​ളെ ത​ങ്ങ​ളു​ടെ പൊ​ന്നോ​മ​ന​ക​ളാ​യി വ​ള​ർ​ത്തു​ക​യാ​ണ് ഈ ​കു​ടും​ബം! വി​ശ്വ​സി​ക്കാ​ൻ പ്ര​യാ​സ​മു​ണ്ട​ല്ലേ...? മാ​സി​ഡോ​ണ​യി​ലെ ലെ​സോ​ക്കി​ലാ​ണ് സം​ഭ​വം. ഇ​സ്മ​യി​ൽ എ​ന്ന​യാ​ളു​ടെ വീ​ട്ടി​ലാ​ണ് മൂ​ന്നു ചെ​ന്നാ​യ്ക്ക​ൾ കു​ടും​ബാ​ഗ​ങ്ങ​ളു​ടെ പ​രി​ലാ​ള​നകളേ​റ്റു വ​ള​രു​ന്ന​ത്.

ര​ണ്ടു വ​ർ​ഷം മു​ൻ​പാ​ണ് ഇ​സ്മയി​ലി​നു ചെ​ന്നാ​യ​ക്കു​ട്ടി​ക​ളെ കി​ട്ടു​ന്ന​ത്. ചെ​ന്നാ​യ്ക്ക​ളെ വ​ള​ർ​ത്താ​ൻ പാ​ടി​ല്ലെ​ന്നും ക​ള​യു​ന്ന​താ​ണ് ന​ല്ല​തെ​ന്നും ഗ്രാ​മ​വാ​സി​ക​ൾ ഒ​ന്ന​ട​ങ്കം പ​റ​ഞ്ഞി​ട്ടും ഇ​സ്മയി​ൽ അ​തി​നു തയാറാ​യി​ല്ല. പ​ക​രം, അവയെ വീ​ട്ടി​ലേ​ക്കു കൊ​ണ്ടു​വ​ന്നു പാ​ലു കൊ​ടു​ത്തു വ​ള​ർ​ത്തി. അ​ലോ​ക് , ലൂ​പ്, ലൂ​ണ എ​ന്നിങ്ങനെ ചെ​ന്നാ​യ്ക്കു​ട്ടി​കൾക്കു പേരുമിട്ടു.

ഇ​ന്നി​പ്പോ​ൾ ഇ​സ്മ​യി​ലി​ന്‍റെ​യും കു​ടും​ബാ​ഗ​ങ്ങ​ളു​ടെ​യും സ​ന്ത​തസ​ഹ​ചാ​രി​ക​ളാ​ണ് ഈ ​ചെ​ന്നാ​യ്ക്കു​ട്ടി​ക​ൾ. പ്ര​ഭാ​തസ​വാ​രി​ക്കു പോ​കു​ന്പോ​ഴും ക​ട​യി​ൽ പോ​കു​ന്പോ​ഴു​മെ​ല്ലാം ചെ​ന്നാ​യ്ക്കു​ട്ടി​ക​ൾ ഇ​വ​രെ അ​നു​ഗ​മി​ക്കും. എ​ല്ലാ​വ​രോ​ടും സ്നേ​ഹ​പൂ​ർ​വം പെ​രു​മാ​റു​ന്ന ചെ​ന്നായ്ക്ക​ളെ ഇ​പ്പോ​ൾ ഗ്രാ​മ​വാ​സി​ക​ൾ​ക്കും ഇ​ഷ്ട​മാ​ണ്. എ​ന്നാ​ൽ പ​രി​ചയ​മി​ല്ലാ​ത്ത​വ​ർ വീ​ട്ടി​ൽ വ​ന്നാ​ൽ ചെ​ന്നാ​യ്ക്ക​ൾ ജാ​ഗ​രു​ക​രാ​കും. എ​ന്നു ക​രു​തി ആ​രെ​യും ആ​ക്ര​മി​ക്കാ​നൊ​ന്നും ഇവർക്കു താത്‌പര്യ​മി​ല്ല ​കേ​ട്ടോ...

ചിത്രങ്ങൾ കാണാം ...





Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.