ത​ല​ച്ചോ​റി​ൽ ആറ് ഇഞ്ച് നീളമുള്ള ആ​ണി തുളച്ചുകയറിയ യു​വാ​വി​ന് ഇ​തു പു​ന​ർ​ജ​ൻ​മം
Monday, February 27, 2017 8:18 AM IST
ത​ല​യോ​ടു ത​ക​ർ​ത്തു ആ​ണി ക​യ​റി​യി​ട്ടും ജീ​വ​ൻ തി​രി​കെ ല​ഭി​ച്ച​തി​നു ഈ​ശ്വ​ര​നോ​ടു ന​ന്ദി പ​റ​യു​ക​യാ​ണ് ഷാ​വോ എ​ന്ന ചൈ​ന​ക്കാ​ര​ൻ. ഗുവാംഗ്ഷി ഷുവാംഗ് മേഖലയിലെ നാനിംഗിലുള്ള പൂൾ ഹാളിൽ വാക്കുതർക്കത്തെ തുടർന്നാണ് അമ്പതുകാരനായ അക്രമി ഷാവോയുടെ തലയിലേക്ക് നെ​യി​ൽ ഗ​ണ്‍ ഉ​പ​യോ​ഗി​ച്ച് ആ​ണി ത​റ​ച്ചുക‍യറ്റിയത്.

ത​ല​യി​ൽ ആ​ണി ത​റ​ച്ച​യു​ട​നേ ഇ​യാ​ളു​ടെ ബോ​ധം പോ​യി. ഉ​ട​ൻ​ത​ന്നെ സു​ഹൃ​ത്തു​ക്ക​ൾ ചേ​ർ​ന്നു ഷാ​വോ​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ആ​റ് ഇ​ഞ്ചു​നീ​ള​മു​ള്ള ആ​ണി​യാ​ണ് ഷാ​വോ​യു​ടെ ത​ല​യി​ൽ ത​റ​ച്ചു​ക​യ​റി​യ​ത്. ത​ല​യു​ടെ എ​ക്സ്റേ എ​ടു​ത്ത​പ്പോ​ഴാ​ണ് ആ​ണി ത​ല​ച്ചോ​റി​നു​ള്ളി​ലാ​ണ് ത​റ​ഞ്ഞ​തെ​ന്നു മ​ന​സി​ലാ​യ​ത്.

ഉ​ട​ൻ ത​ന്നെ ഷാ​വോ​യെ ശ​സ്ത്ര​ക്രി​യ​യ​ക്കു വി​ധേ​യ​നാ​ക്കി. ത​ല​ച്ചോ​റി​നു കേ​ടു​പാ​ടു​ക​ൾ ഒ​ന്നും കൂ​ടാ​തെ ആ​ണി പു​റ​ത്തെ​ടു​ക്കാ​ൻ ഡോ​ക്ട​ർ​മാ​ർ​ക്ക് എ​ട്ടു മ​ണി​ക്കൂ​റു​ക​ൾ വേ​ണ്ടി വ​ന്നു. ശ​സ്ത്ര​ക്രി​യ വി​ജ​യ​മാ​യി​രു​ന്നു​വെ​ന്നും ഷാ​വോ​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.