ജോർജേട്ടൻസ് പൂരത്തിൽ പുലിമുരുകനും; ഗാനം കാണാം
Monday, March 6, 2017 7:42 AM IST
ദിലീപ് നായകനാകുന്ന പുതിയ ചിത്രം ജോർജേട്ടൻസ് പൂരത്തിലെ ഗാനം വൈറലാകുന്നു. ജോലിയും കൂലിയുമില്ല എന്നു തുടങ്ങുന്ന ഗാനത്തിൽ ദിലീപിനൊപ്പം ഷറഫുദ്ദീനും വിനയ് ഫോർട്ടുമുണ്ട്. മോഹൻലാലിന്‍റെ പുലിമുരുകനും ഗാനത്തിൽ വലിയ പ്രാധാന്യമുണ്ട്.

ബി.കെ. ഹരിനാരായണന്‍റെ വരികൾക്ക് ഗോപിസുന്ദറാണ് ഈണംപകർന്നിരിക്കുന്നത്. ഗാനം ആലപിച്ചിരിക്കുന്നതും ഗോപിസുന്ദർ തന്നെയാണ്. ഡോക്ടർ ​ല​വ് എ​ന്ന ചി​ത്ര​ത്തി​നുശേ​ഷം കെ. ​ബി​ജു കഥയെഴുതി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന് വൈ.വി. രാജേഷ് തിരക്കഥയൊരുക്കിയിരിക്കുന്നു. ശിവാനി എന്‍റർടെയിൻമെന്‍റിന്‍റെയും ചന്ദ് വി. ക്രിയേഷൻസിന്‍റെയും ബാനറിൽ അരുൺ ഘോഷ്, ബിജോയ് ചന്ദ്രൻ, ശിവാനി സൂരജ് എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

അ​നു​രാ​ഗ ക​രി​ക്കി​ൻ വെ​ള്ള​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യാ​യ ര​ജി​ഷ വി​ജ​യ​നാ​ണ് നാ​യി​ക​യാ​യെ​ത്തു​ന്ന​ത്. വി​ന​യ് ഫോ​ർ​ട്ട്, ഷ​റ​ഫു​ദ്ദീ​ൻ, ര​ണ്‍​ജി പ​ണി​ക്ക​ർ, ടി.​ജി. ര​വി, ചെ​ന്പ​ൻ വി​നോ​ദ് തു​ട​ങ്ങി​യ​വ​ർ ചി​ത്ര​ത്തി​ലെ മ​റ്റു കേ​ന്ദ്ര ക​ഥാ​പാ​ത്രങ്ങൾക്കു ജീവൻ പകരും.

ഗാനം കാണാം:
https://www.youtube.com/embed/ueiGI7m89o0
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.