തി​ര​ക്കോ​ടു തി​ര​ക്ക്; കു​ഞ്ഞി​ക്ക​യ്ക്ക് അ​ടു​ത്ത കാ​ല​ത്തൊ​ന്നും ഡേ​റ്റി​ല്ല
Monday, March 6, 2017 8:02 AM IST
മ​ല​യാ​ള​ത്തി​ന്‍റെ ചോ​ക്ലേ​റ്റ് സു​ന്ദ​ര​ൻ ദു​ൽ​ഖ​ർ സ​ൽ​മാ​ൻ തി​ര​ക്ക് കാ​ര​ണം ന​ട്ടം​തി​രി​യു​ന്നു​വെ​ന്ന് റി​പ്പോ​ർ​ട്ട്. ല​ഭി​ച്ചി​രി​ക്കു​ന്ന റി​പ്പോ​ർ​ട്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കു​ഞ്ഞി​ക്ക​യ്ക്ക് 2018 വ​രെ ഡേ​റ്റി​ല്ല. അ​തി​ന​ർ​ഥം ദു​ൽ​ഖ​ർ സി​നി​മാ മേ​ഖ​ല​യി​ലെ തി​ര​ക്കു​ള്ള ന​ട​നാ​യി മാ​റി​ക്ക​ഴി​ഞ്ഞി​രി​ക്കു​ന്നു എ​ന്നു​ത​ന്നെ. മ​ല​യാ​ള​ത്തി​ൽ നി​ന്നും മൂ​ന്നും ത​മി​ഴി​ൽ നി​ന്നു ര​ണ്ടും പ്രോ​ജ​ക്ടു​ക​ളാ​ണ് അ​ദേ​ഹ​ത്തെ കാ​ത്തി​രി​ക്കു​ന്ന​ത്. റി​പ്പോ​ർ​ട്ടു​ക​ൾ സ​ത്യ​മാ​ണെ​ങ്കി​ൽ ക​രാ​ർ ചെ​യ്തി​രി​ക്കു​ന്ന സി​നി​മ​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​തി​നു ശേ​ഷം മാ​ത്ര​മേ ദു​ൽ​ഖ​ർ മ​റ്റു സി​നി​മ​ക​ൾ​ക്ക് ക​രാ​ർ ഒ​പ്പി​ടു​ക​യു​ള്ളൂ. കൂ​ടാ​തെ ഒ​രു​സ​മ​യം ഒ​രു സി​നി​മ​മാ​ത്ര​മേ ചെ​യ്യു​ക​യു​ള്ളൂ എ​ന്ന നി​ല​പാ​ടി​ലു​മാ​ണ് യു​വ​താ​രം.

നി​ല​വി​ൽ അ​മ​ൽ നീ​ര​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന കോം​മ്രേ​ഡ് ഇ​ൻ അ​മേ​രി​ക്ക എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി​രി​ക്കു​ക​യാ​ണ്. ചി​ത്രം ഏ​പ്രി​ലി​ൽ തി​യ​റ്റ​റു​ക​ളി​ൽ എ​ത്തും. സൗ​ബി​ൻ ഷാ​ഹി​ർ സം​വി​ധാ​നം ചെ​യ്യു​ന്ന പ​റ​വ​യും ദു​ൽ​ഖ​റി​നെ കാ​ത്തി​രി​ക്കു​ന്നു​ണ്ട്. പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ അ​ൻ​വ​ർ റ​ഷീ​ദി​ന്‍റെ ശി​ഷ്യ​ൻ സ​ലാം ബു​ഖാ​രി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ലും ദു​ൽ​ഖ​റാ​ണ് നാ​യ​ക​ൻ. പേ​രി​ട്ടി​ട്ടി​ല്ലാ​ത്ത ഈ ​ചി​ത്ര​ത്തെ​ക്കു​റി​ച്ച് മ​റ്റ് വി​വ​ര​ങ്ങ​ൾ ഒ​ന്നും ല​ഭ്യ​മ​ല്ല.

ദേ​സി​ങ്കു രാ​മ​സ്വാ​മി സം​വി​ധാ​നം ചെ​യ്യു​ന്ന ത​മി​ഴ് സി​നി​മ​യും ദു​ൽ​ഖ​റി​നെ കാ​ത്തി​രി​ക്കു​ന്നു. സെ​പ്റ്റം​ബ​റി​ൽ സം​വി​ധാ​യ​ക​ൻ ലാ​ൽ ജോ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ഒ​രു ഭ​യ​ങ്ക​ര കാ​മു​ക​നി​ലും ദു​ൽ​ഖ​റാ​ണ് നാ​യ​ക​ൻ. ഈ ​ചി​ത്ര​ത്തി​ന് ശേ​ഷം അ​ദേ​ഹം ത​ന്‍റെ ര​ണ്ടാ​മ​ത്തെ ത​മി​ഴ് ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ​യി​ൽ പ്ര​വേ​ശി​ക്കും. ക​ഥ ഇ​ങ്ങ​നെ പോ​യാ​ൽ ഭാ​വി​യി​ൽ അ​ച്ഛ​നെ​ക്കാ​ളും തെ​ര​ക്ക് ഉ​ള്ള ന​ട​നാ​കും ദു​ൽ​ഖ​ർ എ​ന്നതിൽ സംശയമില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.