"വില്ലൻ' ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി
Tuesday, March 7, 2017 4:16 AM IST
മോഹൻലാൽ സോൾട്ട് ആന്‍റ് പെപ്പർ ലുക്കിൽ എത്തുന്ന ബി.ഉണ്ണികൃഷ്ണന്‍റെ "വില്ലൻ' എന്ന ത്രില്ലർ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വന്നു. "ഗുഡ് ഈ ബാഡ്' എന്ന ടൈറ്റിലോടെയാണ് മോഹൻലാൽ ഫേസ്ബുക്കിലൂടെ ചിത്രം പുറത്തുവിട്ടത്. മാർച്ച് ഒന്നിനാണ് വില്ലന്‍റെ ചിത്രീകരണം തുടങ്ങിയത്.

ചിത്രത്തിൽ മോഹൻലാലിന്‍റെ ലുക്ക് നേരത്തെ തന്നെ വാർത്തകളിൽ നിറഞ്ഞിരുന്നു. 21 ദിവസത്തെ ആയുർവേദ ചികിത്സകൾക്ക് ശേഷം ശരീരഭാരം കുറച്ചാണ് ലാൽ ചിത്രത്തിനായി തയാറെടുത്തത്.

വി​ര​മി​ച്ച പോ​ലീ​സ് ഓ​ഫീ​സ​റാ​യാ​ണ് ചി​ത്ര​ത്തി​ൽ ലാ​ൽ വേ​ഷ​മി​ടു​ന്ന​ത്. കോ​ളി​വു​ഡ് താ​ര​ങ്ങ​ളാ​യ വി​ശാ​ലും ഹ​ൻ​സി​ക​യും ചിത്രത്തിൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.