ന​ടന്മാർ ഓ​ടു​മ്പോ​ൾ കൂ​ടെ കാ​മ​റ​യും ഓ​ടും; അ​ങ്ക​മാ​ലി ഡ​യ​റീ​സി​ലെ ആ ​സീ​നു​ക​ൾക്കു പിന്നിൽ
Thursday, March 9, 2017 3:42 AM IST
തീ​യ​റ്റ​റി​ൽ മി​ക​ച്ച അ​ഭി​പ്രാ​യ​വു​മാ​യി മു​ന്നേ​റു​ക​യാ​ണ് ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി​യു​ടെ അ​ങ്ക​മാ​ലി ഡ​യ​റീ​സ്. എ​ണ്‍​പ​ത്തി​യാ​റ് പു​തു​മു​ഖ​ങ്ങ​ളെ അ​ണി​നി​ര​ത്തി ഒ​രു​ക്കി​യ ചി​ത്ര​ത്തെ അ​ഭി​ന​ന്ദി​ച്ച് സാ​ക്ഷാ​ൽ മോ​ഹ​ൻ​ലാ​ൽ വ​രെ രം​ഗ​ത്തെ​ത്തു​ക​യും ചെ​യ്തി​രു​ന്നു.

ഇ​തി​നി​ടെ ചി​ത്ര​ത്തി​ന്‍റെ മേ​ക്കിം​ഗ് വീ​ഡി​യോ പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ക​യാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ. 11 മി​നി​റ്റ് നീ​ളു​ന്ന ഒ​റ്റ ഷോ​ട്ട് ക്ലൈ​മാ​ക്സ് ആ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​ത്യേ​ക​ത. ഇ​തി​ന്‍റെ മേ​ക്കിം​ഗ് ഉ​ൾ​പ്പെ​ടെ വീ​ഡി​യോ​യി​ലു​ണ്ട്. ഗി​രീ​ഷ് ഗം​ഗാ​ധ​ര​ൻ ആ​ണ് ചി​ത്ര​ത്തി​ൽ കാ​മ​റ കൈ​കാ​ര്യം ചെ​യ്ത​ത്. 11 മിനിറ്റ് സിംഗിൾ ഷോട്ട് ക്ലൈമാക്സ് കഴിഞ്ഞപ്പോള്‍ ആര്‍ട്ടിസ്റ്റുകളും കാമറാമാന്‍ ഗിരീഷ് ഗംഗാധരനും ശ്വാസം പോലും കിട്ടാതെ അണച്ചുപോയി. ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ​യൊ​രു​ക്കി​യ​ത് ന​ട​ൻ ചെ​മ്പ​ൻ വി​നോ​ദ് ആ​ണ്.

വീ​ഡി​യോ കാ​ണാം:
https://www.youtube.com/embed/biIL00bV_3I
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.