ഇ​ഷാ​ന്തി​നെ ട്രോളി ക​മന്‍റേറ്റ​ർ​മാ​ർ; ര​സി​ക​ൻ വീ​ഡി​യോ
Friday, March 10, 2017 3:48 AM IST
ബം​ഗ​ളൂ​രു ടെ​സ്റ്റി​നി​ടെ ഇ​ന്ത്യ​ൻ പേ​സ​ർ ഇ​ഷാ​ന്ത് ശ​ർ​മ ഓ​സീ​സ് നാ​യ​ക​ൻ സ്റ്റീ​വ് സ്മി​ത്തി​നെ​തി​രേ പ്ര​യോ​ഗി​ച്ച മു​ഖ​ഭാ​വം ഏ​റെ വൈ​റ​ലാ​യി​രു​ന്നു. വീ​രേ​ന്ദ​ർ സേ​വാ​ഗ് അ​ട​ക്കം ക്രി​ക്ക​റ്റ് മേ​ഖ​ല​യി​ലെ പ്ര​മു​ഖ​ർ ര​സ​ക​ര​മാ​യ ക​മ​ന്‍റു​ക​ളു​മാ​യി രം​ഗ​ത്തെ​ത്തു​ക​യും ചെ​യ്തി​രു​ന്നു. ഫോ​ട്ടോ​ഷോ​പ്പ് ചെ​യ്ത ഇ​ഷാ​ന്ത് ട്രോ​ളു​ക​ളും പു​റ​ത്തി​റ​ങ്ങി. എ​ന്നാ​ൽ, ഇ​ഷാ​ന്തി​ന്‍റേതി​നേ​ക്കാ​ൾ ഗം​ഭീ​ര​മാ​യ പ്ര​ക​ട​നം ക​ഴി​ഞ്ഞ ദി​വ​സം ക​മന്‍റേറ്റ​ർ​മാ​ർ ന​ട​ത്തി. ഇ​ഷാ​ന്തി​ന്‍റെ മു​ഖ​ഭാ​വം അ​നു​ക​രി​ക്കു​ന്ന ക​മ​ന്‍റേ​റ്റ​ർ​മാ​രു​ടെ ചി​ത്ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നി​റ​യു​ന്ന​ത്.

ബി​സി​സി​ഐ ക​മ​ന്‍റേ​റ്റ​ർ​മാ​ർ​ക്കാ​യി ന​ല്കി​യ ഇ​ഷാ​ന്ത് ശ​ർ​മ ഗെ​യിം ഫേ​സ് ച​ല​ഞ്ചി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ര​സ​ക​ര​മാ​യ വീ​ഡി​യോ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. മു​ൻ ഇ​ന്ത്യ​ൻ താ​രം ആ​കാ​ശ് ചോ​പ്ര, മു​ൻ ഓ​സീ​സ് താ​ര​ങ്ങ​ളാ​യ മാ​ത്യു ഹെ​യ്ഡ​ൻ, ബ്രെ​റ്റ് ലീ, ​മൈ​ക്ക​ൽ ക്ലാ​ർ​ക്ക് എ​ന്നി​വ​ർ തു​ട​ങ്ങി അ​വ​താ​ര​ക​രാ​യ മാ​യ​ന്തി ലാം​ഗ​ർ, ജ​തി​ൻ സ​പ്രു എ​ന്നി​വ​ർ വ​രെ ച​ല​ഞ്ച് ഏ​റ്റെ​ടു​ത്ത് ഇ​ഷാ​ന്തി​നെ അ​നു​ക​രി​ച്ചു.

വീ​ഡി​യോ കാ​ണാം:


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.