"ലൈലാകമേ'യുടെ കവർ പാടി നന്ദിപറഞ്ഞ് രാഹുൽരാജ്
Monday, March 13, 2017 2:51 AM IST
പൃഥ്വിരാജ് ചിത്രം എസ്രയിലെ "ലൈലാകമേ" എന്ന ഗാനം സംഗീതാസ്വാദകർ കൈനീട്ടി സ്വീകരിച്ചുകഴിഞ്ഞു. ഡിസംബറിൽ റിലീസ് ചെയ്ത ഗാനത്തിന്‍റെ വീഡിയോ ഇപ്പോൾ 40 ലക്ഷത്തിലേറെ പേർ കണ്ടുകഴിഞ്ഞു. ഈ അവസരത്തിൽ സംഗീത സംവിധായകൻ രാഹുൽ രാജ് പ്രേക്ഷകരോടുള്ള നന്ദി അറിയിക്കുവാനായി ഗാനത്തിന്‍റെ കവർ ആലപിച്ചിരിക്കുകയാണ്. ചിത്രത്തിന്‍റെ ഒഫീഷ്യൽ മ്യൂസിക് ലേബലായ മ്യൂസിക്247 ആണ് ഗാനം പുറത്തുവിട്ടത്.

ജയ് കെ കഥയെഴുതി സംവിധാനം ചെയ്ത "എസ്ര'യിൽ പൃഥ്വിരാജ് സുകുമാരൻ, പ്രിയ ആനന്ദ്, ടോവിനോ തോമസ്, സുജിത് ശങ്കർ, സുദേവ് നായർ, വിജയരാഘവൻ എന്നിവർ അഭിനയിക്കുന്നുണ്ട്. ഫെബ്രുവരി 10ന് റിലീസ് ചെയ്ത ചിത്രം പ്രേക്ഷകരിൽ നിന്ന് വളരെ മികച്ച അഭിപ്രായങ്ങളാണ് നേടുന്നത്. ഇ ഫോര്‍ എന്‍റര്‍ടെയിന്‍മെന്‍റിന്‍റെയും എവിഎ പ്രൊഡക്ഷൻസിന്‍റെയും ബാനറിൽ മുകേഷ് മേത്ത, സി.വി. സാരഥി, എ.വി. അനൂപ് എന്നിവരാണ് എസ്ര നിർമ്മിച്ചിരിക്കുന്നത്.

"ലൈലാകമേ' ഒഫീഷ്യൽ കവർ കാണാം:
https://www.youtube.com/embed/v2xQvyMflR8
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.