ലാൽ ജൂണിയറിന്റെ ഹണി ബീയുടെ രണ്ടാം ഭാഗം ഹണി ബീ 2 സെലിബ്രേഷൻസിലെ ഗാനം പുറത്തിറങ്ങി. വിവാഹാഘോഷങ്ങളുടെ പശ്ചാത്തലത്തിലുള്ള "ജില്ലം ജില്ലാല' എന്നു തുടങ്ങുന്ന ഗാനത്തിൽ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആസിഫ് അലി, ഭാവന, ബാബുരാജ്, ബാലു വർഗീസ്, ശ്രീനാഥ് ഭാസി, ലാൽ, ശ്രീനിവാസൻ, സുരേഷ് കൃഷ്ണ, ലെന തുടങ്ങിയവരെത്തുന്നു. സന്തോഷ് വർമയുടെ വരികൾക്ക് ദീപക് ദേവ് ഈണംപകർന്നിരിക്കുന്നു. അഫ്സൽ, റിമി ടോമി, അൻവർ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ആദ്യ ചിത്രത്തിലെ താരങ്ങളെ അതേപടി നിലനിർത്തി ശ്രീനിവാസൻ ഉൾപ്പെടെ ചിലരെക്കൂടി ഉൾപ്പെടുത്തിയാണു രണ്ടാം ഭാഗം ലാൽ ജൂണിയർ ഒരുക്കുന്നത്. ആദ്യ ചിത്രത്തിലെ കഥയുടെ തുടർച്ചയായിരിക്കും രണ്ടാം ഭാഗത്തിലെന്നാണു സൂചന. ഹരിശ്രീ അശോകൻ, പ്രേംകുമാർ, ജോയി മാത്യു, കവിത നായർ, ഗണപതി, കൃഷ്ണപ്രഭ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ജീൻ പോൾ ലാൽ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ഹണി ബീ 2.
ഗാനം കാണാം:
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.