സ്റ്റൈലിഷായി ഉണ്ണി മുകുന്ദൻ; അവരുടെ രാവുകളിലെ പുതിയ ടീസർ
Thursday, March 16, 2017 3:45 AM IST
ആസിഫലി, ഉണ്ണി മുകുന്ദൻ, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രം അവരുടെ രാവുകളുടെ മൂന്നാമത്തെ ടീസർ പുറത്തിറങ്ങി. 34 സെക്കൻഡ് ദൈർഘ്യമുള്ള ടീസർ ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ഇൻട്രോ ടീസറായാണ് പുറത്തിറക്കിയിരിക്കുന്നത്.

ഫിലിപ്‌സ് ആന്‍ഡ് മങ്കിപെന്‍ എന്ന ചിത്രത്തിന് ശേഷം ഷനില്‍ മുഹമ്മദ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് അവരുടെ രാവുകള്‍. ഹണി റോസ് ആണ് നായിക. നെടുമുടി വേണു, അജു വര്‍ഗീസ്, മിലാന പൗർണമി, ലെന തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

ചിത്രത്തിന്‍റെ ഛായാഗ്രഹണം വിഷ്ണു നാരായണനും ചിത്രസംയോജനം പ്രജീഷ് പ്രകാശുമാണ് നിർവഹിച്ചിരിക്കുന്നത്. സംഗീതം നൽകിയിരിക്കുന്നത് ശങ്കർ ശർമ്മ. മ്യൂസിക്247 ആണ് ഒഫീഷ്യൽ മ്യൂസിക് ലേബൽ. അജയ് എന്‍റർ‌ടെയിൻമെന്‍റിന്‍റെ ബാനറിൽ അജയ് കൃഷ്ണനാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

ടീസർ കാണാം:
https://www.youtube.com/embed/dWjeF79PENg
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.