ഓമൽ ചിരിയോ... ജോർജേട്ടൻസ് പൂരത്തിലെ പ്രണയഗാനം കാണാം
Friday, March 17, 2017 1:39 AM IST
ദിലീപ് നായകനാകുന്ന പുതിയ ചിത്രം ജോർജേട്ടൻസ് പൂരത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ഓമൽ ചിരിയോ എന്നു തുടങ്ങുന്ന പ്രണയഗാനത്തിൽ ദിലീപിനൊപ്പം നായിക രജീഷ വിജയനുമുണ്ട്. ബി.കെ. ഹരിനാരായണന്‍റെ വരികൾക്ക് ഗോപിസുന്ദറാണ് ഈണംപകർന്നിരിക്കുന്നത്. ഗാനം ആലപിച്ചിരിക്കുന്നത് റംഷി.

ഡോക്ടർ ​ല​വ് എ​ന്ന ചി​ത്ര​ത്തി​നുശേ​ഷം കെ. ​ബി​ജു കഥയെഴുതി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന് വൈ.വി. രാജേഷ് തിരക്കഥയൊരുക്കിയിരിക്കുന്നു. ശിവാനി എന്‍റർടെയിൻമെന്‍റിന്‍റെയും ചന്ദ് വി. ക്രിയേഷൻസിന്‍റെയും ബാനറിൽ അരുൺ ഘോഷ്, ബിജോയ് ചന്ദ്രൻ, ശിവാനി സൂരജ് എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

വി​ന​യ് ഫോ​ർ​ട്ട്, ഷ​റ​ഫു​ദ്ദീ​ൻ, ര​ണ്‍​ജി പ​ണി​ക്ക​ർ, ടി.​ജി. ര​വി, ചെ​ന്പ​ൻ വി​നോ​ദ് തു​ട​ങ്ങി​യ​വ​രും ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നു.

ഗാനം കാണാം:
https://www.youtube.com/embed/Ef7lWtjDL7g
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.