ലോകത്തിലെ ഏറ്റവും പഴക്കമുള്ള സസ്യഫോസിൽ ഇന്ത്യയിൽ
ഭൂ​മി​യി​ലെ ജീ​വ​ജാ​ല​ങ്ങ​ളു​ടെ ഉ​ദ്ഭ​വ​വും ഉ​ദ്ഭ​വ​കാ​ല​ഘ​ട്ട​വു​മെ​ല്ലാം എ​ന്നും ത​ർ​ക്ക​വി​ഷ​യ​ങ്ങ​ളാ​ണ്. ഇ​പ്പോ​ഴി​താ മ​നു​ഷ്യ​ർ ക​ണ​ക്കു​കൂ​ട്ടി​വ​ച്ചി​രു​ന്ന​തി​നും മു​ന്പേ ഭൂ​മി​യി​ൽ ബ​ഹു​കോ​ശ സ​സ്യ​ജാ​ല​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന​തി​നു തെ​ളി​വു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് ഒ​രു​കൂ​ട്ടം ശാ​സ്ത്ര​ജ്ഞ​ർ.

മ​ധ്യ​പ്ര​ദേ​ശി​ലെ ചി​ത്ര​കൂടിൽ ന​ട​ന്ന ഗ​വേ​ഷ​ണ​ങ്ങ​ളി​ലാ​ണ് 160 കോ​ടി വ​ർ​ഷം പ​ഴ​ക്ക​മു​ള്ള സ​സ്യ​ഫോ​സി​ലു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. ചു​വ​ന്ന ആ​ൽ​ഗ ഇ​ന​ത്തി​ൽ​പ്പെ​ട്ട​വ​യാ​ണ് ഈ ​സ​സ്യ​ങ്ങ​ൾ. ലോ​ക​ത്തി​ൽ ഇ​തു​വ​രെ ക​ണ്ടെ​ത്തി​യ​തി​ൽ​വ​ച്ച് ഏ​റ്റ​വും പ​ഴ​ക്ക​മു​ള്ള​വ​യാ​ണ് ഈ ​സ​സ്യ​ഫോ​സി​ലു​ക​ൾ.