ഡ്രോണും ആഹാരമാക്കാം; ലോകത്തിന്‍റെ പട്ടിണിമാറ്റാൻ പുതിയ ഡ്രോൺ വിപ്ലവം
Friday, March 17, 2017 2:14 AM IST
ലോ​ക​ത്തി​ന്‍റെ പ​ല കോ​ണു​ക​ളും ഇ​പ്പോ​ഴും പ​ട്ടി​ണി​യി​ൽ ക​ഴി​യു​ന്പോ​ൾ ക​ഴി​ക്കാ​ൻ ക​ഴി​യു​ന്ന ഡ്രോ​ണു​മാ​യെ​ത്തു​ക​യാ​ണ് വി​ൻ​ഡ് ഹോ​ഴ്സ് എ​യ്റോ സ്പേ​സ് എ​ന്ന ബ്രി​ട്ടീ​ഷ് ക​ന്പ​നി. എ​വി​ടെ​യും പ​റ​ന്നെ​ത്തി ജ​ന​ങ്ങ​ളു​ടെ വി​ശ​പ്പു മാ​റ്റാ​ൻ സാ​ധി​ക്കു​ന്ന അ​സ​ൽ ഡ്രോ​ണു​ക​ളാ​ണ് ക​ന്പ​നി രൂ​പ​ക​ല്പ​ന ചെ​യ്യു​ന്ന​ത്. പൗ​ണ്‍സ​ർ എ​ന്നാ​ണ് പൂ​ർ​ണ​മാ​യും റി​മോ​ട്ട് നി​യ​ന്ത്ര​ണ​ത്തി​ൽ നി​ൽ​ക്കു​ന്ന ഈ ​ഡ്രോ​ണു​ക​ളു​ടെ പേ​ര്. ഈ ​ഡ്രോ​ണി​ന്‍റെ ഒ​ന്പ​ത് അ​ടി നീ​ള​മു​ള്ള ചി​റ​കു​ക​ൾ ഭ​ക്ഷി​ക്കാ​വു​ന്ന​താ​ണ്.

പ്ര​കൃ​തിക്ഷോ​ഭ​ത്തി​ൽ​പ്പെ​ട്ട​തോ യു​ദ്ധ​ക്കെ​ടു​തി​യി​ൽ ദു​രി​ത​മ​നു​ഭി​ക്കു​ന്ന​തോ ആ​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഡ്രോ​ണു​ക​ൾ സ​ഹാ​യ​ത്തി​നെ​ത്തും. 50 കി​ലോ ഭ​ക്ഷ​ണ​വു​മാ​യി 100 കി​ലോമീ​റ്റ​ർ വ​രെ പ​റ​ക്കാ​ൻ ക​ഴി​വു​ള്ള​വ​യാ​ണ് ഭ​ക്ഷ്യ​യോ​ഗ്യ​മാ​യ ഈ ​ഡ്രോ​ണു​ക​ൾ. മു​ഴു​വ​ൻ സ​ജ്ജീ​കൃ​ത​മാ​യ ഒ​രു ഡ്രോ​ണി​ന് ഒ​രു ദി​വ​സം നൂ​റു പേ​ർ​ക്കെ​ങ്കി​ലും ആ​ഹാ​ര​മാ​കാ​ൻ സാ​ധി​ക്കും. ഏ​ക​ദേ​ശം 18,000 മു​ത​ൽ 20,000 രൂ​പ​വ​രെ​യാ​ണ് ഇ​തി​ന്‍റെ ചെ​ല​വ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.