കഥയല്ലിത്, ജീവിതം; ടേക്കോഫിന്‍റെ കിടിലൻ ട്രെയിലർ എത്തി
Friday, March 17, 2017 5:11 AM IST
ഇറാക്കിലെ മലയാളി നഴ്‌സുമാരുടെ ദുരിതകഥ പറയുന്ന പുതിയ ചിത്രമായ ടേക്കോഫിന്‍റെ രണ്ടാമത്തെ ട്രെയിലര്‍ പുറത്തിറങ്ങി. 36 സെക്കൻഡ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ ഇറാക്കിലെ ആശുപത്രിയിലെ മലയാളി നഴ്‌സുമാരുടെ ജീവിതവും ഐഎസ് ഭീകരവാഴ്ചയുമാണ് പരാമര്‍ശിക്കുന്നത്. കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, പാര്‍വതി എന്നിവര്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം മഹേഷ് നാരായണനാണ് എഴുതി സംവിധാനം ചെയ്യുന്നത്. ട്രെയിലർ മോഹൻലാലും മമ്മൂട്ടിയുമടക്കമുള്ള താരങ്ങൾ ഫേസ്ബുക്ക് പേജിൽ ഷെയർ ചെയ്തിട്ടുണ്ട്.

ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെയും രാജേഷ് പിള്ള ഫിലിംസിന്‍റെയും ബാനറില്‍ ആന്‍റോ ജോസഫും ഷെബിന്‍ ബക്കറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. എറണാകുളം, ദുബായ്, ബാഗ്ദാദ് എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍. ഇത് ആദ്യമായാണ് ഒരു മലയാള സിനിമ ബാഗ്ദാദില്‍ ചിത്രീകരിക്കുന്നത്. ഇറാക്കിലെ ആഭ്യന്തര കലഹങ്ങളില്‍ പെട്ടുപോകുന്ന മലയാളി നഴ്‌സുമാരുടെ കഥയാണ് ചിത്രത്തിന്‍റെ പ്രമേയം.

ട്രെയിലര്‍ കാണാം:
https://www.youtube.com/embed/5W20hZluMws
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.