"ലക്ഷ്യം' ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി
Saturday, March 18, 2017 6:31 AM IST
സൂപ്പർ ഹിറ്റുകളുടെ തോഴൻ ജിത്തു ജോസഫിന്‍റെ രചനയിൽ നവാഗതനായ അൻസാർ ഖാൻ സംവിധാനം ചെയ്യുന്ന "ലക്ഷ്യം' എന്ന ത്രില്ലർ ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവന്നു. ബിജു മേനോനും ഇന്ദ്രജിത്തുമാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ഇരുവരുമാണ് ഫസ്റ്റ്ലുക്ക് പോസ്റ്ററിലും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ശിവദയാണ് ചിത്രത്തിലെ നായിക.

ഏറെക്കാലം വിജി തമ്പിയുടെ സംവിധാന സഹായിയായി പ്രവർത്തിച്ചു മുൻപരിചയം നേടിയ സംവിധായകനാണ് അൻസാർ ഖാൻ. ജോയ് തോമസ് ശക്‌തികുളങ്ങര, റ്റെജി മണലേൽ, ജിത്തു ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ഒരു പ്രത്യേക സാഹചര്യത്തിൽ കാട്ടിനുള്ളിൽ അകപ്പെടുന്ന രണ്ടു കുറ്റവാളികളുടെ കഥയാണ് ത്രില്ലർ ചിത്രം പറയുന്നത്. അതിസാഹസികമായ രംഗങ്ങളാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. ഷമ്മി തിലകൻ, കിഷോർ സത്യ, ബാലാജി, കൂട്ടിക്കൽ ജയചന്ദ്രൻ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.

സന്തോഷ് വർമയുടെ ഗാനങ്ങൾക്ക് എം. ജയചന്ദ്രൻ ഈണം പകരുന്നു. പശ്ചാത്തല സംഗീതം– അനിൽ ജോൺസ്. സിനു സിദ്ധാർഥനാണ് ഛായാഗ്രാഹകൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.