ചായക്കടക്കാരൻ... അങ്കമാലി ഡയറീസിലെ കാത്തിരുന്ന ഗാനമെത്തി
പുതുമുഖങ്ങളെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ അങ്കമാലി ഡയറീസിലെ പുതിയ വീഡിയോ ഗാനം പുറത്തിറക്കി. "ചായക്കടക്കാരൻ...' എന്നു തുടങ്ങുന്ന ഗാനമാണ് യൂട്യൂബിലെത്തിയത്. പി.എസ്. റഫീഖിന്‍റെ വരികൾക്ക് പ്രശാന്ത് പിള്ളയാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്.

തീയറ്ററിൽ മികച്ച അഭിപ്രായവുമായി മുന്നേറുകയാണ് അങ്കമാലി ഡയറീസ്. നായകനും നായികയും ഉള്‍പ്പടെ 86 പുതുമുഖങ്ങൾ അണിനിരക്കുന്ന ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത് നടന്‍ ചെമ്പന്‍ വിനോദാണ്. ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ബാനറില്‍ വിജയ് ബാബുവാണ് നിര്‍മ്മാണം. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം. ഡബിള്‍ ബാരല്‍, ആമേന്‍ എന്നി ചിത്രങ്ങള്‍ക്ക് ശേഷം ലിജോ ജോസ് പെല്ലിശേരി ഒരുക്കുന്ന ചിത്രംകൂടിയാണ് അങ്കമാലി ഡയറീസ്.

ഗാനം കാണാം:
https://www.youtube.com/embed/IsZ6alGkNMI