പു​തി​യ നോ​വ​ലി​ന്‍റെ പേ​രോ..‍? ഊഹിച്ചെടുത്തോളാൻ ജെ.​കെ. റൗ​ളിം​ഗ്
ഹാ​രി​പോ​ട്ട​ർ പ​ര​ന്പ​ര​യി​ലൂ​ടെ ലോ​ക​മെ​ന്പാ​ടു​മു​ള്ള കു​ട്ടി​ക​ളെ ആ​കാം​ക്ഷ​യു​ടെ മു​ൾ​മു​ന​യി​ൽ നി​റു​ത്തി​യ എ​ഴു​ത്തു​കാ​രി ജെ.​കെ. റൗ​ളിം​ഗ് ത​ന്‍റെ പു​തി​യ നോ​വ​ലി​ന്‍റെ പേ​രു വെ​ളി​പ്പെ​ടു​ത്തു​ന്ന​തി​ലും ഇ​തേ ആ​കാംക്ഷ നി​ല​നി​ർ​ത്തി. ഹാ​രി​പോ​ട്ട​ർ പ​ര​ന്പ​ര അ​വ​സാ​നി​ച്ച​പ്പോ​ൾ മു​ത​ൽ റൗ​ളിം​ഗി​ന്‍റെ പു​തി​യ പു​സ്ത​ക​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു ആ​രാ​ധ​ക​ർ. പു​തി​യ നോ​വ​ലി​നെ​ക്കുറി​ച്ച് നി​ര​വ​ധി അ​ഭ്യൂ​ഹ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്ന​ത്. ഇ​തി​നി​ട​യി​ൽ ഒ​രു ആ​രാ​ധ​ക​ൻ, പു​തി​യ നോ​വ​ലി​ന്‍റെ പേ​രി​നെ​ക്കു​റി​ച്ച് എ​ന്തെ​ങ്കി​ലും സൂ​ച​ന ന​ൽ​ക​ണ​മെ​ന്ന് റൗ​ളിം​ഗി​നോ​ട് ട്വി​റ്റ​റി​ലൂ​ടെ അ​വ​ശ്യ​പ്പെ​ട്ടു.

ഇ​തി​നു മ​റു​പ​ടി​യാ​യി, ത​ന്‍റെ പു​തി​യ നോ​വ​ലി​ന്‍റെ നാ​ലാ​മ​ത്തെ​യും എ​ട്ടാ​മ​ത്തെ​യും അ​ക്ഷ​രം "എ​ച്ച്' ആ​ണെ​ന്നും ബാ​ക്കി​യു​ള്ള അ​ക്ഷ​ര​ങ്ങ​ൾ ഉൗ​ഹി​ച്ചെ​ടു​ത്ത് പൂ​രി​പ്പി​ക്ക​ണ​മെ​ന്നും റൗ​ളിം​ഗ് ട്വീ​റ്റ് ചെ​യ്തു. ഇ​തോ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ റൗ​ളിം​ഗി​ന്‍റെ പു​തി​യ നോ​വ​ലി​ന്‍റെ പേ​രു ക​ണ്ടെ​ത്താ​ൻ രം​ഗ​ത്തെ​ത്തി. ഒ​ടു​വി​ൽ നി​ര​വ​ധി ഉൗ​ഹാ​പോ​ഹ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ഒ​രു ആ​രാ​ധ​ക​ൻ പേ​ര് കൃ​ത്യ​മാ​യി ഉൗ​ഹി​ച്ചു- ലീ​ഥ​ൽ വൈ​റ്റ്.

ഉ​ട​നെ വ​ന്നു റൗ​ളിം​ഗി​ന്‍റെ ട്വീ​റ്റ്. നോ​വ​ലി​ന്‍റെ പേ​ര് ഉൗ​ഹി​ച്ച​യാ​ളു​ടെ അ​ഡ്ര​സ് അ​യ​ച്ചു​ത​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട ട്വീ​റ്റി​ൽ നോ​വ​ൽ പൂ​ർ​ത്തി​യാ​യാ​ൽ ഈ ​അ​ഡ്ര​സി​ൽ ത​ന്‍റെ കൈ​യൊ​പ്പു​ള്ള നോ​വ​ലി​ന്‍റെ പ​തി​പ്പ് അ​യ​ച്ചുത​രാ​മെ​ന്നും പ​റ​ഞ്ഞു.

200 രാ​ജ്യ​ങ്ങ​ളി​ലാ​യി 60ല​ധി​കം ഭാ​ഷ​ക​ളി​ൽ വി​റ്റ​ഴി​ക്ക​പ്പെ​ട്ട പു​സ്ത​ക​മാ​യി​രു​ന്നു റൗ​ളിം​ഗി​ന്‍റെ ഹാ​രി​പോ​ട്ട​ർ നോ​വ​ലു​ക​ൾ. റോ​ബ​ർ​ട്ട് ഗാ​ൽ​ബ്രി​ത്ത് എ​ന്ന തൂ​ലി​കാ​നാ​മ​ത്തി​ൽ ചി​ല ക്രൈം ​നോ​വ​ലു​ക​ളും റൗ​ളിം​ഗ് എ​ഴു​തി​യി​രു​ന്നു.