പൃഥ്വിരാജ് വില്ലനായെത്തുന്ന "നാം ഷബാന'യിലെ ആദ്യഗാനമെത്തി
പൃ​ഥ്വി​രാ​ജ് വി​ല്ല​ൻ വേ​ഷ​ത്തി​ലെ​ത്തു​ന്ന ബോ​ളി​വു​ഡ് ചി​ത്രം നാം ​ഷ​ബാ​ന​യിലെ ആദ്യഗാനം പുറത്തിറങ്ങി. ദിൽഹുവാ ബേഷരാം എന്നു തുടങ്ങുന്ന ഗാനത്തിൽ പൃ​ഥ്വി​ക്കൊ​പ്പം ചി​ത്ര​ത്തി​ലെ ഷ​ബാ​ന എ​ന്ന ടൈ​റ്റി​ൽ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ത​പ്സി പ​ന്നു, അ​ക്ഷ​യ് കു​മാ​ർ, മ​നോ​ജ് വാ​ജ്പേ​യി എ​ന്നി​വ​രു​മെ​ത്തു​ന്നു. കുമാറിന്‍റെ വരികൾക്ക് മീത് ബ്രോസ് സംഗീതമൊരുക്കിയിരിക്കുന്നു. അദിതി സിംഗ് ശർമയാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ശി​വം നാ​യ​ർ സം​വി​ധാ​നം ചെ​യ്ത ചിത്രത്തിൽ ഷ​ബാ​ന ഖാ​ൻ എ​ന്ന സാ​ധാ​ര​ണ​ക്കാ​രി​യാ​യ പെ​ണ്‍​കു​ട്ടി റോ ​ഏ​ജ​ന്‍റാ​യി മാ​റു​ന്ന​ കഥയാണ് പറയുന്നത്. 2015ൽ ​പു​റ​ത്തി​റ​ങ്ങി​യ ബേ​ബി എ​ന്ന ചി​ത്ര​ത്തി​ന്‍റെ പ്രീ​ക്വ​ലാ​യാ​ണ് നാം ​ഷ​ബാ​ന പു​റ​ത്തി​റ​ങ്ങു​ന്ന​ത്. ചി​ത്ര​ത്തി​ൽ അ​ധോ​ലോ​ക നാ​യ​ക​നാ​യ ടോ​ണി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് പൃ​ഥ്വി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. അ​യ്യാ, ഔറം​ഗ​സേ​ബ് എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു ശേ​ഷം പൃ​ഥ്വി​രാ​ജ് ബോ​ളി​വു​ഡി​ൽ അ​ഭി​ന​യി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണ് നാം ​ഷ​ബാ​ന. 31ന് ​ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.

ഗാനം കാണാം:
https://www.youtube.com/embed/u7f7V2kC0dA
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.